ക്രിക്കറ്റി​െൻറ നാട്ടിലെ ഫുട്​ബാൾ ആവേശം; കേരളത്തിലെ ആരാധകരെക്കുറിച്ച്​ വാർത്തയുമായി അർജ​ൈൻറൻ മാധ്യമം

ബ്യൂണസ്​ ഐറിസ്​: തെക്കേ അമേരിക്കൻ ഗ്രൗണ്ടുകളിൽ ആരവങ്ങളുയരു​േമ്പാൾ കണ്ണിമ വെട്ടാതെ കാത്തിരിക്കുകയും തെരുവുകൾക്ക്​ ഉത്സവ ലഹരി പകരുകയും ചെയ്യുന്ന കേരളത്തിലെ ആരാധകരെ പരിചയപ്പെടുത്തി അർജ​ൈൻറൻ മാധ്യമമായ 'എൽ ഡെസ്റ്റെയ്​പ്​'. മാറക്കാനയിൽ അർജൻറീന കോപ്പ കിരീടമുയർത്തിയപ്പോൾ റൊസാരിയോയിലും ബ്യൂണസ്​ ഐറിസിലും കണ്ട ആഹ്ലാദം ബംഗ്ലദേശിലും ഇന്ത്യയിലും മുഴങ്ങിയെന്നും ഫീച്ചറിൽ പറയുന്നു.

കായിക ലേഖകനായ ഫെഡറികോ ലാമാസ്​ സ്​പാനിഷ്​ ഭാഷയി​ലാണ്​ ഫീച്ചർ എഴുതിയിരിക്കുന്നത്​. മലപ്പുറം വാഴക്കാട്ട്​ സ്ഥാപിച്ച ഫ്ലക്​സി​െൻറ വിഡിയോയും ചീനിക്കലിൽ സ്ഥാപിച്ച അർജൻറീന ആരാധകരുടെ ബസ്​സ്​റ്റാൻഡും ലേഖനത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടിട്ടുണ്ട്​. അർജൻറീന ഫാൻസ്​ കേരളത്തിൽ ചെയ്യുന്ന സന്നദ്ധ-സേവന പ്രവർത്തനങ്ങളെയും ലേഖനം പരിചയപ്പെടുത്തുന്നു.

ക്രിക്കറ്റി​െൻറ നാടായ ഇന്ത്യയിലെ കേരളത്തി​െൻറ ഫുട്​ബാൾ ആവേശത്തെ കൗതുകത്തോടെയാണ്​ വാർത്ത വിശദീകരിക്കുന്നത്​. കേരളത്തിന്​ പുറമേ ബംഗ്ലദേശിലെ ഫുട്​ബാൾ ആരാധകരെക്കുറിച്ചും വാർത്തയിൽ പറയുന്നുണ്ട്​.

Tags:    
News Summary - eldestape news about kerala argentina fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.