ഗേൾ ഗോൾ ഗോൾ ഈസ്റ്റ് ബംഗോൾ; റെക്കോഡ് സ്കോർ കൽക്കട്ട വനിത ഫുട്ബാൾ ലീഗിൽ
കൊൽക്കത്ത: ഒരു മത്സരത്തിൽ എതിരാളികളുടെ വലയിൽ 35 ഗോളുകൾ... ഇത് വിഡിയോ ഗെയിമോ സിനിമയോ അല്ല, കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതാണ്. കന്യാശ്രീ കപ്പിനായുള്ള കൽക്കട്ട വനിത ഫുട്ബാൾ ലീഗിൽ പ്രമുഖരായ ഈസ്റ്റ് ബംഗാൾ ദുർബലരായ ബെഹല ഐക്യ സമ്മിലാനി ടീമിനെതിരെയാണ് റെക്കോഡ് പ്രകടനം കാഴ്ചവെച്ചത്. 90 മിനിറ്റ് കളിയിൽ പത്ത് താരങ്ങളും സ്കോർ ചെയ്തു. ഹാട്രിക് നേടിയ ആറുപേരിൽ രണ്ടുപേരുടേത് ഡബ്ൾ ഹാട്രിക്കാണ്. രണ്ടുപേർ അഞ്ചുതവണ വീതവും വലകുലുക്കി. എതിരാളികൾക്ക് ഒരെണ്ണംപോലും തിരിച്ചടിക്കാനുമായില്ല. ആദ്യ പകുതിയിൽ 18ഉം രണ്ടാമത്തേതിൽ 17ഉം ഗോൾ പിറന്നു. മൂന്നാം മിനിറ്റിൽ ഗീതയാണ് തുടക്കമിട്ടത്.
90ാം മിനിറ്റിൽ മൗസൂമി അവസാനിപ്പിച്ചു. കബിതയും മൗസൂമിയും ഡബ്ൾ ഹാട്രിക്കും ഗീതയും ഡെബ് ലിനയും അഞ്ച് ഗോൾ വീതവും സുഷ്മിത നാലെണ്ണവും ഐശ്വര്യ മൂന്നെണ്ണവും അടിച്ചു. കളിച്ച നാല് മത്സരവും ജയിച്ച ഈസ്റ്റ് ബംഗാൾ 55 ഗോൾ ഇതുവരെ നേടിയപ്പോൾ ഒന്നുപോലും വഴങ്ങിയില്ല. ഈ ടൂർണമെൻറ് ജയിക്കുന്നവരാണ് ഇന്ത്യൻ വനിത ലീഗിലേക്ക് യോഗ്യത സ്വന്തമാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.