ഡ്യൂറൻഡ് കപ്പ്: മുഹമ്മദൻസിനും ബ്ലാസ്റ്റേഴ്സിനും ജയം

ഗുവാഹതി/കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ഗുവാഹതി ഇന്ദിരാഗാന്ധി അത് ലറ്റിക് സ്റ്റേഡിയത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് തോൽപിച്ചത്. മുഹമ്മദ് അയ്മൻ ഇരട്ട ഗോൾ (28, 90) നേടിയപ്പോൾ 55ാം മിനിറ്റിൽ മുഹമ്മദ് അജ്സലും സ്കോർ ചെയ്തു.

ആദ്യ കളിയിൽ സുദേവ ഡൽഹിയോട് സമനില വഴങ്ങിയതിന് പിന്നാലെ ഒഡിഷ എഫ്.സിയോട് 0-2ന് തോറ്റിരുന്നു ബ്ലാസ്റ്റേഴ്സ്. മൂന്ന് മത്സരങ്ങളിൽ നാല് പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമതാണ് ടീം. ക്വാർട്ടർ ഫൈനലിലെത്താൻ അവസാന മത്സരത്തിൽ ആർമി ഗ്രീനുമായി ജയിച്ചാൽ മാത്രം പോരാ, മറ്റു കളികളുടെ ഫലവും നോക്കേണ്ടി വരും.

അതേസമയം, ഇത്തവണ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ടീമായി മുഹമ്മദൻ സ്പോർട്ടിങ് മാറി. ഗ്രൂപ് എ യിൽ തങ്ങളുടെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെ തുടർച്ചയായ ജയങ്ങളുമായി ക്വാർട്ടർ ബെർത്ത് നേടിയത്. ഉസ്മാനെ നാദയെ 33ാം മിനിറ്റിലും രാഹുൽ പാസ്വാൻ 87ലും സ്കോർ ചെയ്തു. ബംഗളൂരു എഫ്.സിക്കെതിരായ മത്സരം കൂടി ബാക്കിയുണ്ട് മുഹമ്മദൻസിന്.

Tags:    
News Summary - Durand Cup: Mohammedans and Blasters win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT