Posted On
date_range Updated On
date_range ഡ്യൂറൻഡ് കപ്പ്: മുംബൈ സിറ്റിയെ വീഴ്ത്തി മോഹൻ ബഗാൻ സെമിയിൽ
കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും സെമി ഫൈനലിൽ പ്രവേശിച്ചു. നാലാം ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളിന് മുംബൈ സിറ്റി എഫ്.സിയെയാണ് തോൽപിച്ചത്. ആഗസ്റ്റ് 31ന് നടക്കുന്ന രണ്ടാം സെമിയിൽ ഇവർ എഫ്.സി ഗോവയെ നേരിടും. ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിൽ 29നാണ് ആദ്യ സെമി.
ഒമ്പതാം മിനിറ്റിൽ ജേസൺ കമിങ്സിലൂടെ മുന്നിലെത്തിയിരുന്നു മോഹൻ ബഗാൻ. 28ാം മിനിറ്റിൽ ജോർജ് പെരേര ഡയസ് മുംബൈയെ ഒപ്പമെത്തിച്ചെങ്കിലും 30ാം മിനിറ്റിൽത്തന്നെ മൻവീർ സിങ്ങിലൂടെ ആതിഥേയർ ലീഡ് തിരിച്ചുപിടിച്ചു. 63ാം മിനിറ്റിൽ അൻവർ അലിയുടെ വകയായിരുന്നു മൂന്നാം ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.