മറഡോണയുടെ സഹോദരൻ ഹ്യൂഗോ മറഡോണ വിടവാങ്ങി

നേ​പ്​​ൾ​സ്​: കാ​ൽ​പ​ന്ത്​ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ ഇ​ള​യ ​സ​ഹോ​ദ​ര​നും ഇ​റ്റാ​ലി​യ​ൻ ക്ല​ബാ​യ നാ​പോ​ളി​യു​ടെ മു​ൻ താ​ര​വു​മാ​യ ഹ്യൂ​ഗോ മ​റ​ഡോ​ണ അ​ന്ത​രി​ച്ചു. 52 വ​യ​സ്സാ​യി​രു​ന്നു. ഡീ​ഗോ​യു​ടെ ആ​വ​ശ്യം മാ​നി​ച്ച്​ 1987ൽ ​നാ​പോ​ളി സ്വ​ന്ത​മാ​ക്കി അ​സ്​​കോ​ളി​ക്ക്​ വാ​യ്പ​യാ​യി ന​ൽ​കി​യ ഹ്യൂ​ഗോ റ​യോ വ​യ്യ​കാ​നോ, റാ​പി​ഡ്​ വി​യ​ന തു​ട​ങ്ങി​ വിവിധ രാജ്യങ്ങളിലെ ടീ​മു​ക​ൾ​ക്കാ​യി ക​ളി​ച്ചു. നേ​പ്​​ൾ​സി​ലാ​യി​രു​ന്നു താ​മ​സ​വും. 60ാം വ​യ​സ്സി​ൽ ഇ​തി​ഹാ​സ താ​രം വി​ട​വാ​ങ്ങി 13 മാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​നി​ടെ​യാ​ണ്​ സ​ഹോ​ദ​ര​നും മ​ട​ങ്ങു​ന്ന​ത്.

Tags:    
News Summary - Diego Maradona’s brother, Hugo, dies in Naples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.