ആ അമരീന്ദർ സിങ്ങല്ല ഈ അമരീന്ദർ സിങ്​ !

'പ്രിയ മാധ്യമ സുഹൃത്തുക്ക​ളെ, നിങ്ങൾ ഉദ്ദേശിച്ച അമരീന്ദർ സിങ്ങല്ല ഈ അമരീന്ദർ സിങ്​'... പഞ്ചാബ്​ കോൺഗ്രസ്​ നേതാവായിരുന്ന​ ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പാർട്ടിവിട്ടപ്പോൾ, ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക്​ ആളു മാറി ടാഗ്​ ചെയ്​തതോടെ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഇന്ത്യൻ ഫുട്​ബാൾ ഗോൾ കീപ്പർ അമരീന്ദർ സിങ്​. ബ്ലൂ ടിക്കുള്ള ഇരുവരുടെയും അകൗണ്ട്​ ഒരേ പോലെയായതോടെയാണ്​ പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ അമരീന്ദർ സിങ്ങിനെ പല മാധ്യമങ്ങളും തെറ്റായി ടാഗ് ചെയ്തത്​.

മുൻ മുഖ്യമന്ത്രിയായിരുന്ന ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പാർട്ടി​ വിട്ട്​ നേതൃത്വത്തിനെതിരെ പ്രതികരിച്ചതോടെ കോൺഗ്രസ് ​പ്രവർത്തകർ ക്യാപ്​റ്റനെതിരെ 'പൊങ്കാല' തീർക്കുകയും ചെയ്​തിരുന്നു. ആ 'തെറി'കളുടെ ചെറുതല്ലാത്ത ഭാഗവും ഇന്ത്യൻ ​ഫുട്​ബാൾ ടീമിന്‍റെ ഗോൾ കീപ്പർ അമരീന്ദർ സിങ്ങിന്‍റെ സമൂഹമാധ്യമ അകൗണ്ടുകളിലെത്തുകയും ചെയ്​തു. ഒടുവിൽ താരംതന്നെ അപേക്ഷയുമായി രംഗത്തെത്തുകയായിരുന്നു.

സംഭവം വാർത്തയായതിനു പിന്നാലെ മുഖ്യമന്ത്രിയായ ക്യാപ്​റ്റൻ അമരീന്ദർ സിങും ഇന്ത്യൻ താരത്തിന്‍റെ ട്വീറ്റിന് മറുപടി നൽകിയതും സമൂഹ മാധ്യമങ്ങളിൽ തരംഗമായി. 'സുഹൃത്തേ, ഈ അവസ്ഥ ഞാൻ മനസിലാക്കുന്നു, ഭാവിയിലെ മത്സരങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും' എന്നാണ്​ ക്യാപ്റ്റൻ അമരീന്ദർ സിങ് മറുപടിയായി കുറിച്ചത്​. ഐ.എസ്‌.എല്ലില്‍ എ.ടി.കെ മോഹന്‍ ബഗാന്‍റെ താരമായ അമരീന്ദർ സിങ് പഞ്ചാബിലെ മഹില്‍പൂരുകാരനാണ്​. 

Tags:    
News Summary - "Dear Media, I'm Amrinder Singh," Says Tweet, Ex-Chief Minister Reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT