പീഡന പരാതിയിൽ ജയിലിലുള്ള ബ്രസീൽ താരം ഡാനി ആൽവസിൽനിന്ന് വിവാഹമോചനം തേടി ഭാര്യ

നൈറ്റ്ക്ലബിൽ യുവതിയെ ലൈംഗിക പീഡനത്തിരയാക്കിയ കേസിൽ ജയിലിൽ കഴിയുന്ന ബ്രസീൽ താരം ഡാനി ആൽവസിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ യൊആന സാൻസ്. വിവാഹമോചനം തേടി അഭിഭാഷകൻ വഴി ആൽവസിന് കത്ത് കൈമാറിയതായി റിപ്പോർട്ടുകൾ പറയുന്നു. താരവുമൊത്തുള്ള എല്ലാ ചിത്രങ്ങളും അടുത്തിടെ സാൻസ് സമൂഹ മാധ്യമങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു.

സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ ​​നൈറ്റ് ക്ലബിൽ ഡിസംബർ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ആൽവസ് ജാമ്യമില്ലാ വകുപ്പുകളുമായി ജയിലിൽ കഴിയുന്നത്. പീഡന പരാതി ഉന്നയിച്ച യുവതിയെ അറിയില്ലെന്ന് ആദ്യം പറഞ്ഞ താരം പിന്നീട് ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് തിരുത്തി. ഖത്തർ ലോകകപ്പിൽ ബ്രസീൽ നിരയിലുണ്ടായിരുന്ന ആൽവസ് മെക്സിക്കൻ ക്ലബായ പൂമാസിനു വേണ്ടി കരാറിലെത്തിയിരുന്നു. ബാഴ്സലോണയിൽനിന്ന് മെക്സിക്കോയിലെത്തിയ ഉടൻ തിരി​കെ സ്‍പെയിനിലെത്തിച്ചാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തത്. വിചാരണക്കാലയളവിൽ പുറത്തിറങ്ങാൻ അനുമതി തേടി താരം കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. 

Tags:    
News Summary - Dani Alves' wife Joana Sanz asks for a divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.