ക്രിസ്റ്റ്യാനോയുടെ മകൻ പോർചുഗൽ അണ്ടർ -15 ടീമിൽ; നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് സൂപ്പർതാരം

പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ (ഡോസ് സാന്‍റോസ്) പോർചുഗൽ അണ്ടർ 15 ടീമിൽ. ക്രൊയേഷ്യയിൽ നടക്കുന്ന വ്ലാട്കോ മർകോവിച് യൂത്ത് ടൂർണമെന്‍റിൽ 14കാരനായ മൂത്തമകൻ പോർചുഗലിനായി ബൂട്ടുകെട്ടും.

ഈമാസം 13 മുതൽ 18 വരെ നടക്കുന്ന ടൂർണമെന്‍റിൽ ജപ്പാൻ, ഗ്രീസ്, ഇംഗ്ലണ്ട് ടീമുകളും പങ്കെടുക്കുന്നുണ്ട്. അണ്ടർ 15 ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മകനെ അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ സഹൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. നിന്നെയോർത്ത് അഭിമാനിക്കുന്നുവെന്ന് കുറിച്ച താരം, ടീമിലെ താരങ്ങളുടെ പേരുവിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ടൂർണമെന്‍റിനു മുന്നോടിയായി പോർചുഗൽ ടീം നാലു പരിശീലന സെഷനുകളിൽ പങ്കെടുക്കും. രണ്ടെണ്ണം പോർചുഗലിലും രണ്ടെണ്ണം ക്രൊയേഷ്യയിലും.

റയൽ മഡ്രിഡ്, യുവന്‍റസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവരുടെ ഫുട്ബാൾ അക്കാദമിയിലൂടെയാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചുവളർന്നത്. നിലവിൽ പിതാവിന്‍റെ ക്ലബായ സൗദിയിലെ അൽ നസർ അക്കാദമിയിലാണ് താരം പരിശീലനം നേടുന്നത്. യുവന്‍റസ് യൂത്ത് അക്കാദമിയിൽ ഒരു സീസണിൽ 58 ഗോളുകളാണ് ക്രിസ്റ്റ്യാനോ ജൂനിയർ അടിച്ചുകൂട്ടിയത്. നേരത്തെ, യുനൈറ്റഡ് അക്കാദമിയിൽ കളിക്കുമ്പോൾ മുൻ ഇംഗ്ലണ്ട് സൂപ്പർതാരം വെയ്ൻ റൂണിയുടെ മകൻ കായ് ക്രിസ്റ്റ്യാനോ ജൂനിയറിന്‍റെ സഹതാരമായിരുന്നു.

Tags:    
News Summary - Cristiano Ronaldo’s eldest son earns first Portugal U15 call-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.