ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ; അൽ നസ്റിന് ഗംഭീര ജയം

സൂപ്പർതാരം ക്രിസ്റ്റ്യാനോ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ സൗദി പ്രോ ലീഗിൽ അൽ നസ്റിന് തുടർച്ചയായ രണ്ടാം ജയം. അൽ ശബാബിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വീഴ്ത്തിയത്.

ക്രിസ്റ്റ്യാനോ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് നേടിയത്. മത്സരത്തിന്‍റെ 13, 38 മിനിറ്റുകളിലായിരുന്നു ഗോളുകൾ. സെനഗാൾ സൂപ്പർതാരം സാദിയോ മാനെ 40ാം മിനിറ്റിൽ വലകുലുക്കി. സുൽത്താൻ അൽ ഘനാമിന്‍റെ വകയായിരുന്ന നാലാമത്തെ ഗോൾ.

ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും തോൽവിയോടെ തുടങ്ങിയ അൽ നസ്ർ തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റ്യാനോ ഹാട്രിക്കും മാനെ രണ്ട് ഗോളുകളും നേടിയിരുന്നു. അൽ ഫാതിഹിനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളിനായിരുന്നു ജയം.

നാലു മത്സരങ്ങളിൽനിന്ന് ആറു പോയന്‍റുള്ള അൽ നസ്ർ ലീഗിൽ ആറാം സ്ഥാനത്താണ്. 12 പോയന്‍റുമായി ഇത്തിഹാദ്, അഹ്ലി ക്ലബുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

Tags:    
News Summary - Cristiano Ronaldo stars for Al-Nassr in 4-0 win against Al-Shabab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT