Posted On
date_range Updated On
date_range പരിശീലകരോട് കയർത്ത് ക്രിസ്റ്റ്യാനോ; കിങ്സ് കപ്പിൽനിന്ന് അൽ നസ്റ് പുറത്ത്
റിയാദ്: കിങ്സ് കപ്പ് സെമി ഫൈനലിൽ അൽ വഹ്ദയോട് തോറ്റ് പുറത്തായി അൽ നസ്ർ. 23ാം മിനിറ്റിൽ ജീൻ ഡേവിഡ് ബ്യൂഗുവൽ നേടിയ ഗോളിലായിരുന്നു അൽ വഹ്ദയുടെ ജയം.
52ാം മിനിറ്റിൽ അബ്ദുല്ല അൽ ഹാഫിദ് ചുവപ്പ് കാർഡ് മടങ്ങിയതോടെ എതിർ താരങ്ങളുടെ എണ്ണം പത്തായി ചുരുങ്ങിയെങ്കിലും ലഭിച്ച അവസരങ്ങൾ ഉപയോഗപ്പെടുത്താൻ അൽ നസ്റിനോ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കോ കഴിഞ്ഞില്ല. മത്സരശേഷം ക്രിസ്റ്റ്യാനോ പരിശീലകരുമായി കയർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.