റൊണാൾഡോയും ഗാനിം അൽ മുഫ്താഹും റിയാദ് മർസുൽ പാർക്ക് സ്റ്റേഡിയത്തിൽ കണ്ടുമുട്ടിയപ്പോൾ
റൊണാൾഡോയും ഗാനിം അൽ മുഫ്താഹും കണ്ടുമുട്ടി
ജിദ്ദ: ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ താരമായി പ്രശോഭിച്ച ഗാനിം അൽ മുഫ്താഹിനെ ലോക ഫുട്ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിൽ കണ്ടുമുട്ടി. സൗദി ലീഗ് മത്സരങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച വൈകീട്ട് റിയാദിലെ മർസുൽ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന അൽനസ്ർ-അൽതായി മത്സരത്തിനിടെയാണ് ഗാലറിയിൽ ഇരു താരങ്ങളും തമ്മിൽ കണ്ടത്.
റൊണോൾഡോയുടെ കളി കാണാനാണ് ഗാനിം ഖത്തറിൽ നിന്നെത്തിയത്. എന്നാൽ മത്സരത്തിൽ കളിക്കാതെ തന്റെ പുതിയ ടീമായ അൽനസ്ർ, അൽതായ് ടീമിനെ നേരിടുന്ന കളി സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കാണുകയായിരുന്നു റോണാൾഡോ. ഇതിനിടയിലാണ് ഗാനിമിനെ കണ്ടുമുട്ടിയത്. മത്സരം കഴിഞ്ഞ ശേഷം റൊണാൾഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ഗാനിം തന്റെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തു. ‘ഗാനിം ഞങ്ങളെ പ്രകാശപൂരിതമാക്കി’ എന്ന കാപ്ഷനോടെ ഗാനിമിനൊപ്പമുള്ള റൊണോൾഡോയുടെ ഫോട്ടോ അൽ നസ്ർ ക്ലബും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.