ക്ലബ് ഫുട്ബാളിൽ 700 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ; യുനൈറ്റഡ് വിജയവഴിയിൽ

ക്ലബ് ഫുട്ബാളിൽ 700 ഗോളെന്ന അതുല്യ നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം എവർട്ടനെതിരെ നടന്ന മത്സരത്തിൽ 44ാം മിനിറ്റിൽ വലകുലുക്കിയതോടെയാണ് പുതിയ നാഴികക്കല്ല് പിന്നിട്ടത്. യുനൈറ്റഡിനായി പോർച്ചുഗീസ് താരത്തിന്റെ 144ാം ഗോളായിരുന്നു അത്. റയൽ മാഡ്രിഡിനായി 450, യുവന്റസിനായി 101, സ്​പോർട്ടിങ് ലിസ്ബണിനായി അഞ്ച് എന്നിങ്ങനെയാണ് മറ്റു ക്ലബുകൾക്കായി താരം നേടിയ ഗോളുകൾ.

ആന്റണി മാർഷലിന് പരിക്കേറ്റതിനാൽ ഒന്നാം പകുതിയിൽ തന്നെ അവസരം ലഭിച്ച റൊണാൾഡോ അവസരം മുതലെടുക്കുകയായിരുന്നു. ഗൂഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ യുനൈറ്റഡിന്റെ വലകുലുക്കി അലക്സ് ഇവോബി ഞെട്ടിച്ചു. എന്നാൽ, പതിനഞ്ചാം മിനിറ്റിൽ ആന്റണിയിലൂടെ സമനില നേടിയ മാഞ്ചസ്റ്ററുകാർ ​റൊണാൾഡോയുടെ ഗോളിലൂടെ ജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ എട്ട് കളിയിൽ 15 പോയന്റുമായി യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. ഒമ്പത് കളിയിൽ 24 പോയന്റുമായി ആഴ്സണലാണ് ലീഗിൽ ഒന്നാമത്.

മാർഷലിന് പരിക്കേറ്റതിനാൽ, തുടർന്നുള്ള മത്സരങ്ങളിൽ എറിക് ടെൻഹാഗ് റൊണാൾഡോക്ക് സ്റ്റാർട്ടിങ് ഇലവനിൽ അവസരം നൽകുമെന്നാണ് സൂചന. യുനൈറ്റഡിനായി പ്രീമിയർ ലീഗിൽ ഒരു തവണ മാത്രമാണ് താരത്തിന് തുടക്കത്തിൽ അവസരം ലഭിച്ചത്. 

Tags:    
News Summary - Cristiano completed 700 goals in club football; Manchester United on a winning streak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.