അൽ ദുഹൈൽ താരം അൽ

മുഈസ് അലി പരിശീലനത്തിൽ

ക്രിസ്​റ്റ്യാനോയും സംഘവും നാളെ ഖത്തറിൽ

ദോഹ: ലോകകപ്പ്​ ഫുട്​ബാളിന്റെ ആരവക്കാലത്തെ ഓർമിപ്പിച്ച് ഖത്തറിൽ നാളെ വമ്പൻ പോരാട്ട ദിനം. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിന്റെയും ഖത്തറിന്റെ ചാമ്പ്യൻ ക്ലബ് അൽ ദുഹൈലിന്റെയും മത്സരത്തിന് വേദിയൊരുക്കാൻ കാത്തിരിക്കുകയാണ് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം. 40,000ത്തോളം പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിക്കാണ് വമ്പൻ ടീമുകളുടെ വീറുറ്റ പോരാട്ടം നടക്കുന്നത്.

ലോകകപ്പിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ദോഹയിലേക്ക് തിരികെയെത്തുന്നുവെന്ന സവിശേഷത കൂടി മത്സരത്തിനുണ്ട്. മത്സരത്തിനുള്ള ടിക്കറ്റുകൾ വിൽപന ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിഞ്ഞിരുന്നു.അൽ നസ്റിനെ ക്രിസ്റ്റ്യാനോയും സാദിയോ മാനെയും നയിക്കുമ്പോൾ, ഫിലിപ് കുടീന്യോയുടെ നേതൃത്വമാണ് ആതിഥേയരായ അൽ ദുഹൈലിന്റെ കരുത്ത്. ഗ്രൂപ് ‘ഇ’യിൽനിന്ന് അൽ നസ്ർ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, മൂന്നു കളിയിൽ ഒരു ​പോയന്റ് മാത്രമുള്ള അൽ ദുഹൈലിന് മുന്നോട്ടുള്ള യാത്രക്ക് വിജയം അനിവാര്യമാണ്. 


e

ദോ​ഹ: എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​രം ന​ട​ക്കു​ന്ന ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ദോ​ഹ മെ​ട്രോ ട്രെ​യി​നു​ക​ളും ട്രാ​മു​ക​ളും അ​ധി​ക സ​മ​യം സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ. ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ദി​വ​സം പു​ല​ർ​ച്ച ര​ണ്ടു മ​ണി​വ​രെ മെ​ട്രോ സ​ർ​വി​സ് ന​ട​ത്തും. ഇ​തി​നു പു​റ​മെ സ്​​പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള എം311 ​മെ​ട്രോ ലി​ങ്ക് ബ​സ് അ​ൽ സു​ഡാ​ൻ സ്റ്റേ​ഷ​നി​ൽ​നി​ന്ന് സ​ർ​വി​സ് ന​ട​ത്തും. ​മ​ത്സ​ര​ത്തി​ന് വ​മ്പ​ൻ ആ​രാ​ധ​ക സാ​ന്നി​ധ്യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Cristiano and team Tomorrow in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.