ഫ്രാൻസിസ്കോ ടോട്ടിയും മകൻ ക്രിസ്റ്റ്യൻ ടോട്ടിയും
റോം: ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്കോ ടോട്ടിയുടെ മകൻ ക്രിസ്റ്റ്യൻ ടോട്ടി 19ാം വയസ്സിൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. തീരുമാനത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് ക്രിസ്റ്റ്യൻ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും താരപുത്രനാണെന്ന മാനസിക സമ്മർദം താങ്ങാനാവാത്തതിനാലാണ് കളി മതിയാക്കുന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എ.എസ് റോമയിലൂടെ കരിയർ തുടങ്ങിയ ക്രിസ്റ്റ്യൻ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്തതിനാൽ നാലാം ഡിവിഷനിലേക്ക് മാറി. ഫോർവേഡായ താരം കുറഞ്ഞ കാലം സ്പാനിഷ് ക്ലബായ റയോ വയ്യേകാനോക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ബോഡി ഷെയിമിങ്ങിനും ക്രിസ്റ്റ്യൻ ഇരയായിരുന്നതായി റിപ്പോർട്ടുണ്ട്.
ഫ്രാൻസിസ്കോയുടെയും മോഡൽ ഇലാരി ബ്ലാസിയുടെയും മകനായതിനാൽ ക്രിസ്റ്റ്യനെ മോശം വസ്തുവിനെപ്പോലെ ചിലർ മാറ്റിനിർത്തിയെന്ന് താരം കളിച്ച ഇറ്റാലിയൻ ക്ലബായ ഒൽബിയയുടെ ടെക്നിക്കൽ ഡയറക്ടർ നിന്നി കോർഡയും വെളിപ്പെടുത്തിയിരുന്നു. പിതാവ് സ്ഥാപിച്ച ടോട്ടി സോക്കർ സ്കൂളിനുവേണ്ടി പ്രവർത്തിക്കാനാണ് ക്രിസ്റ്റ്യന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.