ലണ്ടൻ: എഫ്.എ കപ്പിൽ ലിവർപൂളിന് തകർപ്പൻ ജയം. ആൻഫീൽഡിൽ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ സ്റ്റാൻലിയെ എതിരില്ലാത്ത നാല് ഗോളിനാണ് തോൽപിച്ചത്. ഡിയോഗോ ജോട്ട (29), അലക്സാണ്ടർ അർനോൾഡ് (45), ജെയ്ഡൻ ഡാൻസ് (76), ഫെഡെറികോ ചിയേസ (90) എന്നിവർ ഗോളുകൾ നേടി. ഇതോടെ ടീം നാലാം റൗണ്ടിലേക്ക് കടന്നു.
മറ്റൊരു മത്സരത്തിൽ ആസ്റ്റൻ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ് ഹാം യുനൈറ്റഡിനെ തോൽപിച്ചു. വില്ല പാർക്കിൽ നടന്ന കളിയുടെ ഒമ്പതാം മിനിറ്റിൽ പക്വേറ്റയിലൂടെ സന്ദർശകർ ലീഡ് പിടിച്ചിരുന്നു. എന്നാൽ, 70 മിനിറ്റിനുശേഷം തുടരെത്തുടരെ രണ്ടുതവണ വില്ല എതിരാളികളുടെ വല കുലുക്കി. 71ാം മിനിറ്റിൽ അമാഡുവോ ഒനാനയും 76ൽ മോർഗൻ റോജേഴ്സുമാണ് ഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.