ആ സേവുകളൊന്നും വെറുതെയായില്ല; ഗുർപ്രീത് സിങ് സന്ധു ഇന്ത്യയിലെ മികച്ച ഫുട്​ബാൾ താരം

ന്യൂഡൽഹി: 2019-20 സീസണിലെ ഇന്ത്യയുടെ മികച്ച ഫുട്​ബാളറായി ബംഗളൂരു എഫ്​.സി ഗോൾ കീപ്പർ ഗുർപ്രീത്​ സിങ്​ സന്ധു. കഴിഞ്ഞ സീസണിൽ ദേശീയ ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ്​ താരത്തിനെ​ ബഹുമതിക്ക്​ അർഹനാക്കിയത്​​.

മികച്ച വനിതാ താരത്തിനുള്ള ഓൾ ഇന്ത്യ ഫുട്​ബാൾ ഫെഡറേഷൻെറ (എ.ഐ.എഫ്.എഫ്) പുരസ്കാരം ദേശീയ ടീം മധ്യനിരതാരം സഞ്ജു യാദവിനാണ്.


ഐ.എസ്.എൽ ക്ലബ് ബ​ഗളുരു എഫ്.സിയുടെ താരമായ സന്ധുവിനെ തേടി ആദ്യമായാണ് ഈ പുരസ്കാരമെത്തുന്നത്. 2009-ൽ സുബ്രതാപാലിന് ശേഷം ഒരു ​ഗോളി ഈ പുരസ്കാരം നേടുന്നതും ഇതാദ്യമയാണ്. ​ ഇന്ത്യക്കായി സന്ധു 38 മത്സരങ്ങളിൽ വലകാത്തിട്ടുണ്ട്​. ഗോകുലം കേരളയുടെ വനിതാം ടീം താരമാണ് ഹരിയാനക്കാരിയായ സഞ്ജു യാദവ്​. ഇന്ത്യൻ ദേശീയ ടീമിനായി 28 തവണ കളിച്ചിട്ടുണ്ട്. 2016-ൽ എ.ഐ.എഫ്.എഫിൻെറ എമർജിങ് താരത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

ചെന്നൈയിൻ താരം അനിരുദ്ധ് ഥാപ എമർജിങ് പ്ലെയർ പുരസ്കാരത്തിന് പുരുഷവിഭാ​ഗത്തിൽ നിന്ന് അർഹനായി. വനിതാ വിഭാ​ഗത്തിൽ രത്തൽബാലാ ദേവിയാണ് ഈ പുരസ്കാരം സ്വന്തമാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.