ചാമ്പ്യൻസ് ലീഗ് 2023-24ന് നേരിട്ട് യോഗ്യത നേടിയ ടീമുകളെ അറിയാം...

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ 2022-23 സീസണിലെ ജേതാക്കൾ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും യൂറോപ്പിലെ പ്രധാന ദേശീയ ലീഗുകളിൽനിന്ന് ആരൊക്കെ 69ാം എഡിഷനിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയും ജർമൻ ബുണ്ടസ് ലിഗയിൽ ബയേൺ മ്യൂണിക്കും ഇറ്റാലിയൻ സീരി എ.യിൽ നാപ്പോളിയും ഫ്രഞ്ച് ലിഗ് വണ്ണിൽ പി.എസ്.ജിയും ജേതാക്കളായിക്കഴിഞ്ഞു.

വൻകരയിലെ ചാമ്പ്യൻ ക്ലബുകളുടെ 2023-24 ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലേക്ക് 26 ടീമുകളാണ് ഇതുവരെ ടിക്കറ്റെടുത്തത്. പ്രീമിയർ ലീഗ്, ലാ ലിഗ, ബുണ്ടസ് ലിഗ, സീരി എ എന്നിവയിലെ ആദ്യ നാല് സ്ഥാനക്കാർ ചാമ്പ്യൻസ് ലീഗിൽ കളിക്കും. ഫ്രഞ്ച് ലിഗ് വണ്ണിലെയും പോർചുഗീസ് പ്രൈമിറ ലിഗയിലെയും ജേതാക്കളും റണ്ണറപ്പും നേരിട്ടെത്തി. നെതർലൻഡ്‌സിൽനിന്ന് ഫെയ്‌നൂർഡ്, ഓസ്ട്രിയയിൽ നിന്ന് റെഡ്ബുൾ സാൽസ്ബർഗ്, സ്കോട്ട്ലൻഡിൽനിന്ന് സെൽറ്റിക്, സെർബിയയിൽ റെഡ് സ്റ്റാർ ബെൽഗ്രേഡ്, യുക്രെയ്നിൽ ഷാക്തർ ഡൊനെസ്കും കടന്നു.

ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് ജേതാക്കൾക്കും ഗ്രൂപ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. ബാക്കി ആറ് ടീമുകൾ പ്ലേ ഓഫിലൂടെയെത്തും. ആകെ 32 ടീമുകളാണ് ഗ്രൂപ് റൗണ്ടിലുണ്ടാവുക. സിറ്റിയും എ.സി മിലാനുമാണ് ഇക്കുറി ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കുന്നത്. ഇവർ അതത് ദേശീയ ലീഗുകളിലൂടെത്തന്നെ കടന്നതിനാൽ അസോസിയേഷൻ രാജ്യങ്ങളിൽപ്പെടുന്ന യുക്രെയ്നിൽനിന്ന് ഷാക്തർ ഡൊനെസ്കിന് യോഗ്യത മത്സരങ്ങൾ കളിക്കാതെ എത്താനായി. ജൂൺ 27ന് യോഗ്യത മത്സരങ്ങൾ തുടങ്ങും. സെപ്റ്റംബർ മുതൽ 2024 ജൂൺവരെ നീളുന്നതാണ് അടുത്ത സീസൺ.

അസോസിയേഷൻ രാജ്യങ്ങളിൽനിന്ന്

നെതർലൻഡ്‌സ്:

ഫെയ്‌നൂർഡ്

ഓസ്ട്രിയ:

റെഡ് ബുൾ സാൽസ്ബർഗ്

സ്കോട്ട്ലൻഡ്:

സെൽറ്റിക്

സെർബിയ:

റെഡ് സ്റ്റാർ ബെൽഗ്രേഡ്

യുക്രെയ്ൻ:

ഷാക്തർ ഡൊനെറ്റ്സ്ക്

Tags:    
News Summary - Champions League 2023-24 Direct Qualifiers Team..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT