കോഴിക്കോട്: അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ മാസ്റ്റർ പ്രോഗ്രാം കോഴ്സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ. ഇംഗ്ലണ്ട്, ഇറ്റലി, സ്വിറ്റ്സർലൻറ് എന്നിവിടങ്ങളിലെ മൂന്ന് സർവകലാശാലകളിലാണ് ഒരു വർഷത്തെ കോഴ്സ്. ആകെ 30 പേർക്കാണ് കോഴ്സിന് പ്രവേശനം. 30രാജ്യങ്ങളിൽ നിന്നുള്ള 700ലേറെ അപേക്ഷകരിൽ നിന്നാണ് കാൽപ്പന്തുകളിയെ ഏറെ ഇഷ്ടപ്പെടുന്ന ഐഷക്ക് പ്രവേശനം കിട്ടിയത്. കോഴ്സിെൻറ 50 ശതമാനം തുക സ്കോളർഷിപ്പായി ലഭിക്കും. ബാക്കി ആവശ്യമായ 28 ലക്ഷം രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. സെപ്തംബർ 16ന് ഐഷ കോഴ്സിനായി യാത്ര തിരിക്കും.
െകാല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ഈ 26കാരി എണ്ണക്കമ്പനിയിലായിരുന്നു നേരത്തേ ജോലി ചെയ്തത്. നിലവിൽ ചില സ്റ്റാർട്ടപ്പുകളുമായി ബന്ധെപ്പട്ട് പ്രവർത്തിക്കുകയായിരുന്നു. ഫുട്ബാളിനായി വളർത്താനായുള്ള മിഷൻ ഇലവൻ മില്യൺ പദ്ധതിയുടെ കോഓഡിനേറ്ററായിരുന്നു. 2017ൽ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ കൊച്ചിയിലെ വേദിയായ കലൂർ നെഹ്റു സ്റ്റേഡിയത്തിലെ വളണ്ടിയർ സംഘത്തെ നയിച്ചത് ഐഷയായിരുന്നു. 2015ലെ ദേശീയ ഗെയിംസിലും സംഘാടക സമിതിയിൽ പ്രവർത്തിച്ചു. ഭർത്താവ് ഗാലിബും മാതാവായ പൊറ്റമ്മൽ സീലോഡ്സ് വില്ലയിൽ അത്തിയയും ഐഷക്ക് സകല പ്രോത്സാഹനവുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.