Posted On
date_range Updated On
date_range ക്രിസ്റ്റ്യാനോ- ബ്രൂണോ സഖ്യം നയിച്ചു; ഇസ്രായേലിനെ പറത്തി പോർച്ചുഗൽ
ലിസ്ബൺ: യൂറോ കപ് ആവേശത്തിലേക്ക് ലോകമുണരാനിരിക്കെ സൂപർ താരം ക്രിസ്റ്റ്യാനോയുടെ ചാമ്പ്യൻ സംഘത്തിന് വമ്പൻ ജയം. സൗഹൃദ മത്സരത്തിലാണ് ഇസ്രായേലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് മുക്കിയത്. മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ടു വട്ടം വല കുലുക്കിയപ്പോൾ ക്രിസ്റ്റ്യാനോയും കാൻസലോയും പട്ടിക പൂർത്തിയാക്കി. ക്രിസ്റ്റ്യാനോ ഗോളിന് വഴിയൊരുക്കിയതും ബ്രൂണോ തന്നെ.
മറ്റൊരു മത്സരത്തിൽ അമേരിക്ക െകാസ്റ്ററീക്കയെ എതിരില്ലാത്ത നാലുഗോളുകൾക്ക് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.