Posted On
date_range Updated On
date_range 'എട്ടിെൻറ' കളി തുടർന്ന് ബയേൺ; ഷാൾകെയെ തോൽപിച്ചത് 8-0ത്തിന്
ബെർലിൻ: ചാമ്പ്യൻസ് ലീഗ് കിരീടത്തോടെ കഴിഞ്ഞ സീസൺ അവസാനിപ്പിച്ച അതേ പോയൻറിൽ പുതു സീസണിലേക്ക് കിക്കോഫ് കുറിച്ച് ബയേൺ മ്യുണിക്. പുതിയ സീസൺ ബുണ്ടസ് ലിഗയിലെ ആദ്യമത്സരത്തിൽ ഷാൽകെ വലയിൽ എട്ട് േഗാളുകൾ നിക്ഷേപിച്ച് ബയേണിെൻറ പടയോട്ടത്തിന് റീസ്റ്റാർട്ട് വിളിച്ചു.
ചാമ്പ്യൻസ് ലീഗ് കിരീടവും, ബാഴ്സലോണക്കെതിരായ 8-2െൻറ ജയവുമെല്ലാമായി സീസൺ അവസാനിപ്പിച്ച ബയേൺ, അതേ ഗതിവേഗത്തിൽ പുതു ഫുട്ബാൾ വർഷത്തിനും തുടക്കമിട്ടു. സെർജി നാബ്രി ഹാട്രികും, റോബർട് ലെവൻഡോവ്സ്കി, ലെറോയ് സാനെ, തോമസ് മ്യൂളർ, ലിയോൺ ഗൊരസ്ക, ജമാൽ മുസിയാല എന്നിവർ ഒാരോ ഗോളും നേടി പട്ടിക തികച്ചു. 17കാരനായ ഇംഗ്ലീഷ് താരം ജമാൽ മുസിയാല ബയേണിെൻറ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.