ബ്രൈറ്റണ് മുന്നിൽ ചെൽസി വീണ്ടും തകർന്നു; പ്രീമിയർ ലീഗിൽ തോൽവി 3-0 ത്തിന്

ലണ്ടൻ: തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്രൈറ്റണോട് കീഴടങ്ങി ചെൽസി. പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് (3-0) ചെൽസിയുടെ തോൽവി. എഫ്.എ കപ്പിലും 2-1 ന് ബ്രൈറ്റനോട് കീഴടങ്ങിയിരുന്നു.

ബ്രൈറ്റന്റെ തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 27ാം മിനിറ്റിൽ കൗരു മിറ്റോമയിലൂടെ ബ്രൈറ്റൺ ആദ്യ ലീഡെടുക്കുന്നത്. 38ാം മിനിറ്റിൽ ലീഡ് ഇരട്ടിയാക്കി. ബ്രൈറ്റൺ വിങ്ബാക്കി യാങ്കുബ മിന്റോയാണ് ഗോൾ നേടിയത്. 

ചെൽസിക്കെതിരെ ഇരട്ടഗോൾ നേടിയ യാങ്കുബ മിന്റോ

രണ്ടാംപകുതിയിൽ 63ാം മിനിറ്റിൽ മിന്റോ രണ്ടാം ഗോളും കണ്ടെത്തിയതോടെ ബ്രൈറ്റൺ 3-0 എന്ന വമ്പൻ ലീഡിലേക്ക് ഉയർന്നു. പന്തിന്മേലുള്ള നിയന്ത്രണം 70 ശതമാനവും ചെൽസിയുടെ കൈവശമായിരുന്നെങ്കിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാനായില്ല.

തോറ്റെങ്കിലും പ്രീമിയർ ലീഗ് പട്ടികയിൽ 43 പോയിൻറുമായി നാലാമത് തുടരുകയാണ്. ലിവർപൂൾ, ആഴ്സനൽ, നോട്ടിങ്ഹാം ഫോറസ്റ്റ് ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. 

Tags:    
News Summary - Brighton beat Chelsea 3-0 in the Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.