Posted On
date_range Updated On
date_range പ്രളയം; ബ്രസീലിൽ മത്സരങ്ങൾ റദ്ദാക്കി
ബ്രസീലിയ: പ്രളയം കെടുതി വിതച്ച ബ്രസീലിൽ ഫുട്ബാൾ മത്സരങ്ങൾ റദ്ദാക്കി. തെക്കൻ മേഖലയായ റയോ ഗ്രാൻഡെ ഡൊ സൂളിലെ മൂന്ന് ക്ലബുകളുടെ മത്സരങ്ങളാണ് റദ്ദാക്കിയത്. ഗ്രേമിയോ, ഇന്റർനാഷനൽ, യുവന്റൂടെ ക്ലബുകളുടെ ഹോം, എവേ കളികൾ മാറ്റിവെച്ചിരിക്കുകയാണ്.
ഇത് ബ്രസീലിയൻ ലീഗ്, ബ്രസീലിയൻ കപ്പ് മത്സരക്രമങ്ങളെ ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് രാജ്യത്ത് പ്രളയംമൂലം ദുരിതമനുഭവിക്കുന്നത്. ഒരാഴ്ചക്കിടെ നൂറോളം പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.