ദ ഗ്രേറ്റ് ഗോവൻ കിച്ചനിൽ ബിരിയാണി സൂപ്പർഹിറ്റ്!
ബംഗളൂരു: ഫുട്ബാളും ബിരിയാണിയും തമ്മിൽ എന്തു ബന്ധം? കടലും കടലാടിയുംപോലെ തന്നെ. പക്ഷേ, കഴിഞ്ഞ രാത്രിയിൽ ഐ.എസ്.എല്ലിലെ ബംഗളൂരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഒന്ന് തലയിട്ടാൽ ആരും ഇത് പറയില്ല. കാരണം, ബംഗളൂരുവിനെതിരെ അവസാന മിനിറ്റിൽ ഗോളടിച്ച് ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചതിനു പിന്നാലെ ബിരിയാണി ഫെസ്റ്റായിരുന്നു പേജുകൾ നിറയെ.
കളിയുടെ അവസാന വിസിൽ മുഴങ്ങിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകർ ബിരിയാണിച്ചെമ്പുമായി ചെന്നുകയറിയത് ബംഗളൂരു എഫ്.സിയുടെ ഇൻസ്റ്റഗ്രാം പേജിൽ. പിന്നെ തലങ്ങും വിലങ്ങും വിളമ്പലായിരുന്നു. നിമിഷനേരംകൊണ്ട് ആയിരക്കണക്കിന് 'ബിരിയാണി കമൻറു'കളാണ് ദി ബ്ലൂസിെൻറ ഒഫിഷ്യൽ പേജിലെ മാച്ച് ഫോേട്ടാക്ക് ലഭിച്ചത്. ഒടുവിൽ കമൻറ് ഒാപ്ഷൻ ഒാഫാക്കിയ ബി.എഫ്.സി അധികൃതർ 'ബിരിയാണി സോൾഡ് ഒൗട്ട്' ബോർഡ് വെച്ചു.
അൽപം ബിരിയാണിക്കഥ
ബംഗളൂരുവും ബ്ലാസ്റ്റേഴ്സും തമ്മിലെ 'ബിരിയാണി ഡർബി'യുടെ പിന്നാമ്പുറ കഥയറിയണമെങ്കിൽ കഴിഞ്ഞ െഎ.എസ്.എൽ സീസൺ വരെ ചെല്ലണം. 2019 നവംബർ 23നായിരുന്നു ബംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളൂരു- കേരള മത്സരം. മുൻ വർഷങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കണ്ഠീരവ മഞ്ഞക്കടലാക്കിയതിനാൽ കഴിഞ്ഞ സീസണിൽ ആരാധകരെ കൂട്ടാൻ ബംഗളൂരുവിെൻറ ഫാൻ ഗ്രൂപ്പായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് സൗജന്യമായി ബിരിയാണി നൽകുന്നുണ്ടെന്ന് ശ്രുതിപരന്നു. കളി ഒറ്റ ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റെങ്കിലും ബിരിയാണി മണം ട്രോളായി പരന്നു. ബംഗളൂരു നഗരത്തിൽ മികച്ച ബിരിയാണി കിട്ടുന്ന റസ്റ്റാറൻറുകളുടെ ലിസ്റ്റ് ഒഫിഷ്യൽ പേജിലിട്ടായിരുന്നു ബി.എഫ്.സിയുടെ മറുപടി.
ഇത്തവണ ഡിസംബർ 13ന് ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബംഗളൂരു വീഴ്ത്തിയ മാച്ച് ദിവസം ഡിന്നറിന് ബംഗളൂരു ടീമിെൻറ ഹോട്ടലിൽ പാർത്താലു ബിരിയാണി കഴിക്കുന്നതും ഗോളി ഗുർപ്രീതിന്റെ പരിഹാസവുമായി ചെറു വിഡിയോ ബി.എഫ്.സി ഒഫിഷ്യൽ പേജിൽ പങ്കുവെച്ചു.
ബുധനാഴ്ച രണ്ടാം പാദ മത്സരത്തിൽ െക.പി. രാഹുലിെൻറ സോളോറൺ ഗോളിൽ ബംഗളൂരു വീണതോടെ മഞ്ഞപ്പട ആരാധകർ ബിരിയാണി ആഘോഷമാക്കി. ബി.എഫ്.സി പേജിലെ ബിരിയാണി പൊങ്കാലക്ക് പുറമെ ബ്ലാസ്റ്റേഴ്സിെൻറ ഒഫിഷ്യൽ പേജിലെ വീഡിയോയിൽ രാഹുലും സഹലും ഹക്കുവും പ്രശാന്തുമടങ്ങുന്ന താരങ്ങൾ ബിരിയാണി ഇഷ്ടങ്ങൾ പങ്കുവെക്കുകയും, സ്വാദൂറും ബിരിയാണി എവിടെകിട്ടുമെന്നും ഉപദേശിച്ചു. ബിരിയാണി അത്ര ഇഷ്ടമല്ല; കുഴിമന്തിയാണ് തനിക്ക് പ്രിയമെന്നായിരുന്നു ഹീറോ ഒാഫ് ദ മാച്ച് കെ.പി. രാഹുലിെൻറ കമൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.