കേരളത്തിൽ ഫുട്ബാൾ അക്കാദമിയുമായി ബൂട്ടിയ

തിരുവനന്തപുരം: മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ ബൈച്യുങ് ബൂട്ടിയയുമായി സഹകരിച്ച് കായിക വകുപ്പിന് കീഴിലെ കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനില്‍ സർക്കാർ ഫുട്ബാൾ അക്കാദമി തുടങ്ങുന്നു. ആഗസ്റ്റ് അവസാനത്തോടെ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിയ ബൂട്ടിയയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി.

അനുയോജ്യമായ സ്ഥലമാണ് വാഗ്ദാനം ചെയ്തതെന്നും ഏറ്റവും മികച്ച ഫുട്‌ബാള്‍ അക്കാദമിയായി കുന്നംകുളത്തെ മാറ്റുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ബൂട്ടിയ പറഞ്ഞു. ഫിഫ മാനദണ്ഡപ്രകാരമുള്ള പുല്‍മൈതാനം, ഇൻഡോർ സ്റ്റേഡിയം, സ്പോർട്സ് മെഡിസിൻ സെന്‍റർ ഉൾപ്പെടെ അക്കാദമിക്കുള്ള എല്ലാ ആധുനിക സൗകര്യങ്ങളും കുന്നംകുളത്തുണ്ട്. 4.5 കോടി രൂപ ചെലവില്‍ ഹോസ്റ്റലിന്‍റെ നിർമാണവും തുടങ്ങി. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ് പൂൾ, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയും ഉടൻ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Bhaichung Bhutia to starte football academy in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.