Posted On
date_range Updated On
date_range രാജസ്ഥാനെ 4-1 ന് തകർത്തു; ഐ ലീഗിൽ ഗോകുലം കേരള രണ്ടാം സ്ഥാനത്ത്
ലുധിയാന: തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിപ്പ് തുടർന്നത്.
ഇരട്ടഗോൾ നേടിയ കോമ്രോണാണ് ഗോകുലത്തിന്റെ ജയം അനായാസമാക്കിയത്. അലക്സ്, ജോൺസൺ എന്നിവരും ഗോൾ നേടി. ഈ ജയത്തോടെ നാലാം സ്ഥാനത്തായിരുന്ന ഗോകുലം 26 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
31 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 26 പോയിൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലെത്തി. 23 പോയിന്റുമായി റിയൽ കശ്മീരാണ് നാലാമത്.
ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച് 2-0ത്തിനും ജയിച്ച ഗോകുലം തുടർച്ചയായി മൂന്നാം മത്സരമാണ് ജയിച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.