ബ​യേൺ മ്യൂണികിനെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ 33കാരൻ നാ​ഗ്​​ൾ​സ്​​മാ​ൻ

മ്യൂ​ണി​ക്​: ലൈ​പ്​​സി​ഷി​‍െൻറ യു​വ പ​രി​ശീ​ല​ക​ൻ യൂ​ലി​യ​ൻ നാ​ഗ്​​ൾ​സ്​​മാ​ൻ ബ​യേ​ൺ മ്യൂ​ണി​ക്കി​ലേ​ക്ക്. സ്​​ഥാ​ന​മൊ​ഴി​യു​ന്ന ഹാ​ൻ​സി ഫ്ലി​ക്കി​‍െൻറ പി​ൻ​ഗാ​മി​യാ​യി നാ​ഗ്​​ൾ​സ്​​മാ​നു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ട​താ​യി ബ​യേ​ൺ അ​റി​യി​ച്ചു. ജൂ​ലൈ​ ഒ​ന്നി​ന്​ സ്​​ഥാ​ന​മേ​ൽ​ക്കും. 2026 വ​രെ​യാ​ണ്​ ക​രാ​ർ. പു​ത്ത​ൻ​പ​ണ​ത്തി​‍െൻറ ക​രു​ത്തി​ൽ ബു​ണ്ട​സ്​ ലി​ഗ​യി​ലും ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലും അ​ട്ടി​മ​റി കു​തി​പ്പ്​ ന​ട​ത്തി​യ ലൈ​പ്​​സി​ഷി​‍െൻറ ത​ല​ച്ചോ​റാ​യി​രു​ന്നു 33കാ​ര​നാ​യ നാ​ഗ്​​ൾ​സ്​​മാ​ൻ. 2020 സീ​സ​ണി​ൽ ഇ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ ടീം ​ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ സെ​മി വ​രെ​യെ​ത്തി.

2016ൽ ​ഹൊ​ഫ​ൻ​ഹീ​മി​​ലൂ​ടെ സീ​നി​യ​ർ ടീം ​കോ​ച്ചി​ങ്​ കു​പ്പാ​യ​ത്തി​ലെ​ത്തു​േ​മ്പാ​ൾ നാ​ഗ്​​ൾ​സ്​​മാ​ന്​ 28 വ​യ​സ്സാ​യി​രു​ന്നു. ബു​ണ്ട​സ്​ ലി​ഗ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​രി​ശീ​ല​ക​നായി. തരംതാഴ്​ത്ത ഒഴിവാക്കിയ ആദ്യ സീസൺ. അ​ടു​ത്ത സീ​സ​ണി​ൽ നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി​ച്ച്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത സ​മ്മാ​നി​ച്ച​ു. ​ക്ല​ബ്​ ക​രാ​ർ നീ​ട്ടി​യെ​ങ്കി​ലും 2019ൽ ​ലൈ​പ്​​സി​ഷി​ലെ​ത്തി.

Tags:    
News Summary - Bayern appoints Leipzig coach Nagelsmann to replace Flick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT