Posted On
date_range Updated On
date_range പുതുതാരപ്പകിട്ടിൽ താളം കണ്ടെത്തി ബാഴ്സ; ബിൽബാവോക്കെതിരെ നാലുഗോൾ ജയം
ബാഴ്സലോണ: പുതുതാരങ്ങളെത്തിയതോടെ താളം കണ്ടെത്തിത്തുടങ്ങിയ ബാഴ്സലോണക്ക് സ്പാനിഷ് ലാ ലിഗയിൽ തകർപ്പൻ ജയം. അത്ലറ്റികോ ബിൽബാവോയെ 4-0ത്തിനാണ് ചാവിയുടെ ടീം തകർത്തത്. പിയറി എംറിക് ഔബമയാങ്, ഉസ്മാനെ ഡെംബലെ, ലൂക് ഡിയോങ്, മെംഫിസ് ഡിപായ് എന്നിവരാണ് സ്കോർ ചെയ്തത്.
വിയ്യാറയൽ 5-1ന് എസ്പാന്യോളിനെയും സെവിയ്യ 2-1ന് റയൽ ബെറ്റിസിനെയും റയൽ സോസിഡാഡ് 1-0ത്തിന് ഒസാസുനയെയും തോൽപിച്ചു. ഒന്നാമതുള്ള റയൽ മഡ്രിഡിന് (60) പിന്നിൽ സെവിയ്യ (54), റയൽ ബെറ്റിസ് (46), ബാഴ്സ (45), അത്ലറ്റികോ മഡ്രിഡ് (45) ടീമുകളാണ് രണ്ടു മുതൽ അഞ്ചു വരെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.