ഡാനി ആൽവസിന് ഇതിഹാസ പദവി തിരിച്ചുനൽകി ബാഴ്സ

മ​ഡ്രി​ഡ്: ​ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​മു​ഖ താ​രം ഡാ​നി ആ​ൽ​വ​സി​ന്റെ എ​ടു​ത്തു​ക​ള​ഞ്ഞ ഇ​തി​ഹാ​സ പ​ദ​വി തി​രി​ച്ചു​ന​ൽ​കി ബാ​ഴ്സ​ലോ​ണ. നാ​ലു വ​ർ​ഷ​വും ആ​റു മാ​സ​വും ശി​ക്ഷി​ക്ക​പ്പെ​ട്ട​യു​ട​നെ​യാ​യി​രു​ന്നു ഇ​തി​ഹാ​സ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന് താ​ര​ത്തെ മാ​റ്റി​നി​ർ​ത്തി​യ​ത്.

നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഒ​ന്ന​ര ല​ക്ഷം യൂ​റോ പി​ഴ​യും വി​ധി​ച്ചു. എ​ന്നാ​ൽ, ഇ​തി​ഹാ​സ​താ​ര പ​ട്ടി​ക​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്ത​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​തോ​ടെ ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ൽ ആ​ൽ​വ​സി​ന്റെ പേ​ര് വീ​ണ്ടും ചേ​ർ​ക്കു​ക​യാ​യി​രു​ന്നു.

ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്‍റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറു ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു.

കരിയറിന്‍റെ അവസാന ഘട്ടത്തിൽ മെക്സിക്കൻ ക്ലബായ പ്യൂമാസ് ആൽവെസുമായി കരാറൊപ്പിട്ടിരുന്നു. കേസിൽ കുടുങ്ങി താരം ജയിലിലായതോടെ 2023 ജനുവരിയിൽ ക്ലബ് കരാർ റദ്ദാക്കി.

Tags:    
News Summary - Barcelona reinstate Dani Alves as a 'legend' on the club website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.