IMAGE : givemesport

'ഒറ്റപ്പെട്ടതായി തോന്നുന്നു'; കൂമാൻ ബാഴ്​സയിൽ തൃപ്​തനല്ല

ബാഴ്​സലോണ ടീമിൽ പ്രതിസന്ധിയൊഴിയുന്ന മട്ടില്ല. സൂപ്പർതാരം ലയണൽ മെസ്സി ടീം വിടാൻ കോപ്പുകൂട്ടിയതും സുവാരസ്​ പുറത്തായതുമെല്ലാം ടീമിനകത്തും പുറത്തും ആകെ അങ്കലാപ്പ്​ സൃഷ്​ടിച്ചിരിക്കുകയാണ്​. ഡച്ച്​ പരിശീലകനായ റൊണാൾഡ്​ കൂമാൻ ബാഴ്​സയെ കളിപഠിപ്പിക്കാനെത്തിയ ശേഷമാണ്​ നാടകീയമായ പല സംഭവങ്ങളുടെയും തുടക്കം.

എന്നാൽ, ഒടുവിൽ കൂമാൻ തന്നെ ക്ലബ്ബി​െൻറ കാര്യത്തിൽ അതൃപ്​തനാണെന്ന റിപ്പോർട്ടാണ്​ പുറത്തുവരുന്നത്​. ടീമിൽ താൻ ഒറ്റപ്പെട്ടതായി തോന്നുന്നുവെന്ന്​ അദ്ദേഹം തന്നെ അടുത്ത സുഹൃത്തുക്കളോട്​ പറഞ്ഞതായാണ്​ വാർത്തകൾ. ടീമംഗങ്ങളിൽ നിന്നും കോച്ചിന്​ പിന്തുണ ലഭിക്കുന്നില്ല എന്നും പല പ്രമുഖ താരങ്ങളുമായും മികച്ച ബന്ധമല്ല നിലനിൽക്കുന്നതെന്നും സൂചനയുണ്ട്​.

ഇൗ സീസണിൽ നാണകെട്ട തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന ടീമിനെ ശക്​തമായി തിരിച്ചുകൊണ്ടുവരാനുള്ള ചുമതലയുമായിട്ടാണ്​ കൂമാൻ എത്തുന്നത്​. മുൻ കോച്ചിനെ അപേക്ഷിച്ച്​ കടുത്ത പരിശീലന മുറകളും അച്ചടക്കവുമെല്ലാം അദ്ദേഹം ബാഴ്​സയിലേക്ക്​ കൊണ്ടുവന്നു. പരിശീലന മത്സരങ്ങളിലുള്ള വിജയങ്ങൾ മാനേജ്​മെൻറിനും താരങ്ങൾക്കും തൃപ്​തി നൽകിയിട്ടുമുണ്ട്​. എന്നാൽ, കൂമാൻ തൃപ്​തനല്ലെന്ന്​ അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ടീമുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും തനിക്ക്​ വിട്ടുതരണമെന്ന്​ കൂമാൻ ചട്ടംകെട്ടിയിരുന്നു. അതി​െൻറ ഭാഗമായി അദ്ദേഹം സാക്ഷാൽ മെസ്സിയെയും സുവാരസിനെയും ത​െൻറ ടീമിൽ ആവശ്യമില്ലെന്ന്​ വരെ പ്രസ്​താവനയിറക്കി. മെസ്സിയുമായി ഉടക്കിയെങ്കിലും ഒടുവിൽ താരം ടീമിൽ തന്നെ തുടരേണ്ട അവസ്ഥയും വന്നു. സുവാരസ്​ പോവുകയും ചെയ്​തു.

എന്നിട്ടും, ടീമി​െൻറ നിയന്ത്രണം തന്നിലേക്ക്​ എത്തിയിട്ടില്ലെന്ന ചിന്തയിലാണ്​ കൂമാനെന്ന്​​ അടുപ്പക്കാർ പറയുന്നു. ക്ലബ്​ പ്രസിഡൻറും ബോർഡ്​ അംഗങ്ങളും തന്നെ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടുവെന്ന്​ അദ്ദേഹത്തിന്​ തോന്നിത്തുടങ്ങിയിട്ടുണ്ടെന്നുമാണ്​ റിപ്പോർട്ട്​. തനിക്ക്​ ആവശ്യമുള്ള കളിക്കാരെ ടീമിലെത്തിക്കാൻ ഒരു ലിസ്റ്റ്​ ക്ലബ്​ ഉടമകൾക്ക്​ കൂമാൻ നൽകിയിരുന്നു. നിരവധി താരങ്ങളെ വിറ്റിട്ടും പുതിയ താരങ്ങളെ എടുക്കാൻ ഉടമകൾ താൽപര്യം കാണിക്കുന്നില്ലെന്ന പരാതിയും കൂമാനുണ്ട്​. 

Tags:    
News Summary - Barcelona head coach Ronald Koeman is already losing faith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT