ബാലൺ ഡി ഓർ: ആദ്യ പത്തിൽ അഞ്ചും മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ

സൂറിച്: ലോകത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം എട്ടാം തവണയും ലയണൽ മെസ്സി സ്വന്തമാക്കിയപ്പോൾ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവരിൽ അഞ്ചും മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ.

നോർവെയിൽനിന്നുള്ള മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലൻഡാണ് രണ്ടാമതെത്തിയത്. മെസ്സിക്ക് ശക്തമായ വെല്ലുവിളിയാണ് താരം ഉയർത്തിയത്. സിറ്റിയുടെ ഗോളടി യന്ത്രം തന്റെ കന്നി ബാലൺ ഡി ഓർ മെസ്സിയെ മറികടന്ന് നേടുമെന്ന് പ്രവചിച്ചവർ ഒട്ടേറെയുണ്ടായിരുന്നു. നേരത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹാലൻഡ് സ്വന്തമാക്കിയിരുന്നു.

പി.എസ്.ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മൂന്നാമ​തെത്തിയത്. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ കെവിൻ ഡി ബ്രുയിൻ (ബെൽജിയം) നാലാമതും റോഡ്രി (സ്​പെയിൻ) അഞ്ചാമതും ജൂലിയൻ അൽവാരസ് (അർജന്റീന) ഏഴാമതും ബെർണാഡോ സിൽവ (പോർച്ചുഗൽ) ഒമ്പതാമതും എത്തി.

പെപ് ഗാർഡിയോളയുടെ കീഴിൽ സീസണിൽ സ്വപ്നക്കുതിപ്പാണ് സിറ്റി നടത്തിയത്. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടങ്ങൾക്ക് പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു.

മികച്ച 30 താരങ്ങൾ ഇവർ:

1. ലയണൽ മെസ്സി - ഇന്റർ മയാമി - അർജന്റീന

2. എർലിങ് ഹാലാൻഡ് - മാഞ്ചസ്റ്റർ സിറ്റി - നോർവേ

3. കിലിയൻ എംബാപ്പെ - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്

4. കെവിൻ ഡി ബ്രുയിൻ - മാഞ്ചസ്റ്റർ സിറ്റി - ബെൽജിയം

5. റോഡ്രി - മാഞ്ചസ്റ്റർ സിറ്റി - സ്പെയിൻ

6. വിനീഷ്യസ് ജൂനിയർ - റയൽ മാഡ്രിഡ് - ബ്രസീൽ

7. ജൂലിയൻ അൽവാരസ് -മാഞ്ചസ്റ്റർ സിറ്റി -അർജന്റീന

8. വിക്ടർ ഒസിമെൻ - നാപോളി - നൈജീരിയ

9. ബെർണാഡോ സിൽവ -മാഞ്ചസ്റ്റർ സിറ്റി -പോർച്ചുഗൽ

10. ലൂക്കാ മോഡ്രിച്ച് - റയൽ മാഡ്രിഡ് - ക്രൊയേഷ്യ

11. മുഹമ്മദ് സലാഹ് - ലിവർപൂൾ - ഈജിപ്ത്

12. റോബർട്ട് ലെവൻഡോവ്സ്കി - ബാഴ്സലോണ - പോളണ്ട്

13. യാസീൻ ബൗനൂ - അൽ-ഹിലാൽ - മൊറോക്കോ

14. ഇൽകെ ഗുണ്ടോഗൻ - ബാഴ്സലോണ - ജർമനി

15. എമിലിയാനോ മാർട്ടിനെസ് - ആസ്റ്റൺ വില്ല - അർജന്റീന

16. കരിം ബെൻസെമ - അൽ-ഇത്തിഹാദ് - ഫ്രാൻസ്

17. ക്വിച ക്വാരട്സ്ഖേലിയ - നാപോളി - ജോർജിയ

18. ജൂഡ് ബെല്ലിംഗ്ഹാം - റയൽ മാഡ്രിഡ് - ഇംഗ്ലണ്ട്

19. ഹാരി കെയ്ൻ - ബയേൺ മ്യൂണിക്ക് - ഇംഗ്ലണ്ട്

20. ലൗടാരോ മാർട്ടിനെസ് -ഇന്റർ മിലാൻ - അർജന്റീന

21. അന്റോയിൻ ഗ്രീസ്മാൻ - അത്ലറ്റിക്കോ മാഡ്രിഡ് - ഫ്രാൻസ്

22. കിം മിൻ-ജെ - ബയേൺ മ്യൂണിക്ക് - ദക്ഷിണ കൊറിയ

23. ആന്ദ്രേ ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡ് - കാമറൂൺ

24. ബുക്കയോ സാക്ക - ആഴ്സണൽ - ഇംഗ്ലണ്ട്

25. ജോസ്കോ ഗ്വാർഡിയോൾ - മാഞ്ചസ്റ്റർ സിറ്റി - ക്രൊയേഷ്യ

26. ജമാൽ മുസിയാല - ബയേൺ മ്യൂണിക്ക് - ജർമനി

27. നിക്കോളോ ബരെല്ല - ഇന്റർ മിലാൻ - ഇറ്റലി

28. മാർട്ടിൻ ഒഡെഗാർഡ് - ആഴ്സണൽ - നോർവേ

29. റാൻഡൽ കോലോ മുവാനി - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്

30. റൂബൻ ഡയസ് - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ

ബെർണാഡോ സിൽവ - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ


Tags:    
News Summary - Ballon d'Or: Five of the top ten are Manchester City players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.