ചരിത്രം കുറിച്ച് ലമിൻ യമാൽ; തുടർച്ചയായ രണ്ടാം തവണയും കോപ്പ ട്രോഫി

പാരീസ്: തുടർച്ചയായി രണ്ടാം തവ‍ണയും കോപ്പ ട്രോഫി സ്വന്തമാക്കി ബാഴ്സലോണയുടെ സ്പാനിഷ് താരം ലമിൻ യമാൽ. ഫുട്ബാൾ ലോകത്തെ മികച്ച യുവതാരത്തിനുള്ള ഈ പുരസ്കാരം രണ്ടുതവണ നേടുന്ന ആദ്യ കളിക്കാരനാണ് ലമീൻ.

ബാഴ്സയെ ലാ ലിഗി കിരീടത്തിലും, ചാമ്പ്യൻസ് ലീഗ് സെമിയിലുമെത്തിച്ചതാണ് യമാലിന്റെ മികവ്. 18 ഗോളും 25 അസിസ്റ്റുമാണ് 18 കാരന്റെ കഴിഞ്ഞ സീസണിലെ സംഭാവന.

ലോകത്തെ മികച്ച ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരനത്തിനായി പി.എസ്.ജിയുടെ ഉസ്മാനെ ഡെംബലെയുമായി കടുത്ത പോരാട്ടത്തിലായിരുന്നെങ്കിലും ഇത്തവണയും കോപ്പ ട്രോഫിയാണ് കൗമാരത്തിന് ലഭിച്ചത്. ബാഴ്‌സലോണയുടെ തന്നെ വിക്കി ലോപ്പസാണ് വനിതാ കോപ്പ ട്രോഫി നേടിയത്.  

വിക്കി ലോപസ്


 


Tags:    
News Summary - Ballon d'Or 2025: Lamine Yamal Makes History, Wins Major Award. Not The Ballon D'Or; 'Club Of The Year' Won By This Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.