ബാലൺ ഡി ഓർ: സാധ്യതയിൽ മുമ്പൻ മെസ്സി, വെല്ലുവിളി ഉയർത്താൻ മൂന്നുപേർ....

ലോക ഫുട്ബാളിലെ മിന്നും താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇക്കുറി ആർക്കാകും? ലോകം ഉറ്റുനോക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം തേടി ഫുട്ബാൾ പ്രേമികൾ വാഗ്വാദം തുടങ്ങിയിട്ട് നാളുകളായി.

ഒക്ടോബർ 30നാണ് ലോകം കണ്ണുനട്ടിരിക്കുന്ന ആ പ്രഖ്യാപനമുണ്ടാവുക. പ്രാഥമിക പട്ടികയിലെ 30 താരങ്ങളെ സെപ്റ്റംബർ ആറിന് ​ഫ്രാൻസ് ഫുട്ബാൾ മാഗസിൻ പ്രഖ്യാപിക്കും. അവരിൽനിന്നായിരിക്കും തെരഞ്ഞെടുപ്പ്. ആഗസ്റ്റ് മുതൽ ജൂലൈ വരെയുള്ള കാലത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഖത്തർ ലോകകപ്പ് 2022 നവംബർ-ഡിസംബർ മാസങ്ങളിലായി നടന്നതിനാൽ അതിലെ ​പ്രകടന മികവ് ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിന്റെ പരിഗണനയിൽ വരും.

മെസ്സി തന്നെ മുന്നിൽ...

ലോകകപ്പിലെ മിന്നുന്ന പ്രകടനത്തെ അടിസ്ഥാനമാക്കി അർജന്റീന നായകൻ ലയണൽ മെസ്സി തന്നെയാണ് സാധ്യതകളിൽ മുമ്പിലുള്ളത്. ഇക്കുറിയും അർഹനായാൽ മെസ്സിയുടെ എട്ടാമത് ബാലൺ ഡി ഓർ പുരസ്കാരമാകും അത്. ഇത്തവണ യുവേഫ മെൻസ് ​െപ്ലയർ ഓഫ് ദ ഇയർ പുരസ്കാരത്തിനുള്ള മൂന്നു പേരുടെ അന്തിമ ലിസ്റ്റിൽ മെസ്സിയുണ്ട്. എർലിങ് ഹാലാൻഡും കെവിൻ ഡി ബ്രൂയിനുമാണ് മറ്റു രണ്ടുപേർ.

ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത് മെസ്സിയുടെ മിന്നുന്ന പ്രകടനമായിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ കരസ്ഥമാക്കിയ മെസ്സി തന്നെയായിരുന്നു ഫൈനലിലെ മികവുറ്റ താരം. ഏഴുഗോളും മൂന്ന് അസിസ്റ്റുമായി മികച്ച രണ്ടാമത്തെ ടോപ്സ്കോറർക്കുള്ള സിൽവർ ബൂട്ടും മെസ്സിക്കായിരുന്നു.

​കൂടാതെ പി.എസ്.ജിക്കൊപ്പം ഫ്രഞ്ച് ലീഗ് ചാമ്പ്യൻ പട്ടത്തിലെത്തി. 16 ഗോളുകളും അത്രതന്നെ അസിസ്റ്റുകളും പാരിസ് ക്ലബിനൊപ്പം മെസ്സി സ്വന്തമാക്കിയിരുന്നു. ക്ലബിനുവേണ്ടി സീസണിൽ മൊത്തം 21 ഗോളും 20 അസിസ്റ്റും.

മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡാണ് മെസ്സിക്ക് വെല്ലുവിളി ഉയർത്തുന്നത്. യൂറോപ്യൻ ഗോൾഡൻ ബൂട്ടും പ്രീമിയർലീഗ് ​െപ്ലയർ ഓഫ് ദ ഇയറുമായ ഹാലാൻഡ് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ് വിജയങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 12 ഗോളുമായി ചാമ്പ്യൻസ് ലീഗിലും ടോപ്സ്കോററാണ്.

ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ ലോകകപ്പിൽ റണ്ണറപ്പാണ്. എട്ടു ഗോളുകളുമായി ഗോൾ ബൂട്ടിനുടമയായി. മെസ്സിക്കു പിന്നിൽ ടൂർണമെന്റിലെ മികച്ച രണ്ടാമത്തെ താരത്തിനുള്ള സിൽവർ ബാൾ. ലീഗ് വണ്ണിൽ പി.എസ്.ജിക്കൊപ്പം ചാമ്പ്യൻപട്ടം. 29 ഗോളുകളുമായി ലീഗിൽ ടോപ്സ്കോറർ.

മാഞ്ചസ്റ്റർ സിറ്റിയുടെ സ്​പാനിഷ് മിഡ്ഫീൽഡർ റോഡ്രി ഹെർണാണ്ടസും നേട്ടങ്ങളേറെയുള്ള താരമാണ്. സ്​പെയിനിനൊപ്പം നാഷൻസ് ലീഗിലും സിറ്റിക്കൊപ്പം മൂന്നു കിരീടനേട്ടങ്ങളിലും പങ്കാളിയായി. ചാമ്പ്യൻസ് ലീഗിലെയും ചാമ്പ്യൻസ് ലീഗ് ഫൈനലിലെയും മികച്ച താരമായിരുന്നു. നാഷൻസ് ലീഗിലെയും നാഷൻസ് ലീഗ് ഫൈനലിലെയും മികച്ച താരമായും റോഡ്രി തെരഞ്ഞെടുക്കപ്പെട്ടു.

ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത് എങ്ങനെ?

ഫിഫയിൽ അഫിലിയേറ്റ് ചെയ്ത 170 രാജ്യങ്ങളിൽനിന്നുള്ള ഓരോ ​പ്രമുഖ മാധ്യമപ്രവർത്തകരാണ് ലോകത്തെ മികച്ച കളിക്കാരനെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ പ​ങ്കെടുക്കുന്നത്. ആദ്യ അഞ്ച് സ്ഥാനക്കാരെയാണ് ഇവർ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക. ആറ്, നാല്, മൂന്ന്, രണ്ട്, ഒന്ന് പോയന്റുകളാണ് തങ്ങൾ നിർദേശിക്കുന്ന ഒന്നുമുതൽ അഞ്ചുവരെ സ്ഥാനക്കാർക്ക് ഇവർ നൽകുക. കളിക്കാരന്റെ വ്യക്തിഗത പ്രകടനമാണ് തെരഞ്ഞെടുപ്പിലെ ആദ്യ മാനദണ്ഡം. ടീമെന്ന നിലയിലുള്ള കൂട്ടായ പ്രകടനത്തിലെ മികവാണ് രണ്ടാമത്തെ മാനദണ്ഡം. കളിക്കാരന്റെ നിലവാരവും ഫെർ ​േപ്ലയുമാണ് മൂന്നാമത്തെ മാനദണ്ഡമായി നിശ്ചയിച്ചിട്ടുള്ളത്.

Tags:    
News Summary - Ballon d'Or 2023: Messi is the favorite ahead of three main rivals...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.