ലോകകപ്പ് എ ടു ഇസഡ് വിവരങ്ങളുമായി 'അറ്റ്ലസ് ഓഫ് ഫിഫ'

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ പങ്കെടുക്കുന്ന ടീമുകളുടെ മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളുന്ന 'അറ്റ്ലസ് ഓഫ് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022' വായനക്കാരുടെ കൈകളിലേക്കെത്തുന്നു. 23ന് കതാറയിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യപ്പെടും. ഖത്തർ നാഷനൽ ലൈബ്രറി പ്രസിഡൻറും സഹമന്ത്രിയുമായ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരി ഉൾപ്പെടെ മുതിർന്ന വ്യക്തിത്വങ്ങളും ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സ്ഥാനപതികളും ചടങ്ങിൽ പങ്കെടുക്കും.

ലോകകപ്പിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളെ സംബന്ധിച്ച പൊതുവിവരങ്ങളും ഭൂമിശാസ്ത്രപരമായ വസ്തുതകളും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്ന് എഡിറ്റോറിയൽ ബോർഡ് മേധാവി ശൈഖ് ഡോ. ഥാനി ബിൻ അലി ആൽഥാനി പറഞ്ഞു. കൂടാതെ ലോകകപ്പിന്റെ 22ാമത് പതിപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ മുൻ ലോകകപ്പുകളിലെ പങ്കാളിത്തവും പ്രകടനവും പുസ്തകത്തിൽ വിവരിക്കുന്നുണ്ടെന്നും ഡോ. ഥാനി ആൽഥാനി കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വരുന്ന ആരാധകർ ലോകകപ്പിനായി ഖത്തറിലെത്തുമ്പോൾ ഇത്തരമൊരു പുസ്തകത്തിന് പ്രാധാന്യമേറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്തകത്തിന്റെ പ്രധാന സ്പോൺസർമാരായ അൽ സുലൈതീൻ ഗ്രൂപ്, സിൽവർ സ്പോൺസർമാരായ ഹമദ് രാജ്യാന്തര വിമാനത്താവളം എന്നിവർക്ക് ഈ സന്ദർഭത്തിൽ നന്ദി പറയുന്നുവെന്നും ഖത്തർ ഫ്രീസോൺ അതോറിറ്റിക്കും കതാറ ഹോസ്പിറ്റാലിറ്റിക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Atlas of FIFA' with World Cup A to Z information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.