സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു. പരിശീലകനുമായുള്ള കരാർ പരസ്പരധാരണയിൽ അവസാനിപ്പിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. സൂപ്പർ കപ്പിൽനിന്ന് ക്ലബ് പുറത്തായതിന് പിന്നാലെയാണ് ക്ലബ് വിടുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ താരം കൂടിയായ ഇഷ്ഫാഖ്, കഴിഞ്ഞ നാലു വർഷം ടീമിന്റെ സഹ പരിശീലകനായിരുന്നു. നേരത്തേ മുഖ്യപരിശീലകർ ക്ലബ് വിടുമ്പോൾ ടീമിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നു. അഖിലേന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഈ കശ്മീർ ഫുട്‌ബാളർ. 2015ൽ കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ് ഇഷ്ഫാഖ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്.

Tags:    
News Summary - Assistant coach Ishfaq Ahmed left Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.