ന്യൂഡൽഹി: ജൂണിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള 28 അംഗ ഇന്ത്യൻ സാധ്യത സംഘത്തെ പരിശീലകൻ മോനോലോ മാർക്വേസ് പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് ദേശീയ ടീമിൽ തിരിച്ചെത്തിയ സ്ട്രൈക്കർ സുനിൽ ഛേത്രി പട്ടികയിലുണ്ട്.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വിങ്ങർ ആഷിഖ് കുരുണിയനാണ് മലയാളി സാന്നിധ്യം. ജൂൺ 10ന് ഹോങ്കോങ്ങിനെതിരായ എവേ മത്സരത്തിൽ കളിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ബംഗ്ലാദേശ്, സിംഗപ്പൂർ ടീമുകൾകൂടി ഉൾപ്പെടുന്ന ഗ്രൂപ് സിയിലാണ് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് മത്സരവും സിംഗപ്പൂർ-ഹോങ്കോങ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചതിനാൽ നീല് ടീമിനും നിലവിൽ ഓരോ പോയന്റാണുള്ളത്.
സാധ്യത ടീം-
ഗോൾകീപ്പർമാർ: ഹൃത്വിക് തിവാരി, വിശാൽ കൈത്, ഗുർമീത് സിങ് ചാഹൽ, അമരീന്ദർ സിങ്, പ്രതിരോധം: നാവോറം റോഷൻ സിങ്, രാഹുൽ ഭേകെ, കോൺഷാം ചിംഗ്‌ലെൻസന സിങ്, അൻവർ അലി, തങ്‌ജാം ബോറിസ് സിങ്, സന്ദേശ് ജിങ്കാൻ, ആശിഷ് റായ്, സുഭാഷിഷ് ബോസ്, മെഹ്താബ് സിങ്, ടെക്‌ചം അഭിഷേക് സിങ്, നിഖിൽ പ്രഭു, മധ്യനിര: സുരേഷ് സിംഗ് വാങ്ജം, നാവോറം മഹേഷ് സിഘ്, ആയുഷ് ദേവ് ഛേത്രി, ഉദാന്ത സിങ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാസോ, ആഷിഖ് കുരുണിയൻ, ബ്രാൻഡൻ ഫെർണാണ്ടസ്, മുന്നേറ്റം: സുനിൽ ഛേത്രി, ഇർഫാൻ യാദ്‌വാദ്, മൻവീർ സിങ്, സുഹൈൽ അഹമ്മദ് ഭട്ട്, ലാലിയൻസുവാല ചാങ്‌തെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.