ഏ​ഷ്യ​ൻ ക​പ്പി​നോ​ടനു​ബ​ന്ധി​ച്ച് സൂ​ഖ് വാ​ഖി​ഫി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ -ഫോട്ടോ: അ​ഷ്ക​ർ ഒ​രു​മ​ന​യൂ​ർ

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് ഇ​ന്ന് ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ കി​ക്കോ​ഫ്

ദോ​ഹ: ഇ​ന്നു​മു​ണ്ട് ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ന്റെ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​ന്ന​ത്തെ ആ ​പോ​രാ​ട്ട​വീ​ര്യ​ത്തി​ന്റെ ദീ​ർ​ഘ​നി​ശ്വാ​സ​ങ്ങ​ൾ. ല​യ​ണ​ൽ മെ​സ്സി​യു​ടെ​യും സം​ഘ​ത്തി​ന്റെ​യും ഗോ​ള​ടി​യും ചാ​ട്ടു​ളി വേ​ഗ​ത്തി​ൽ കു​തി​ച്ചു​പാ​ഞ്ഞ കി​ലി​യ​ൻ എം​ബാ​പ്പെ നേ​ടി​യ മി​ന്നും ഗോ​ളു​ക​ളി​ൽ ഫ്രാ​ൻ​സി​ന്റെ തി​രി​ച്ചു​വ​ര​വും മു​ത​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​ത്തു കൈ​ക​ളു​മാ​യി എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സ് നി​റ​ഞ്ഞാ​ടി​യ​തും ഒ​ടു​വി​ൽ അ​ർ​ജ​ന്റീ​ന​യു​ടെ നാ​യ​ക​ന് ആ​തി​ഥേ​യ​നാ​ടി​ന്റെ ആ​ദ​ര​വാ​യി ഖ​ത്ത​ർ അ​മീ​ർ ധ​രി​പ്പി​ച്ച ബി​ഷ്തും ഉ​ൾ​പ്പെ​ടെ എ​ല്ലാം...

ലോ​കം ക​ണ്ണി​മ ചി​മ്മാ​തെ ക​ണ്ട പോ​രാ​ട്ട​മ​ണ്ണി​ലേ​ക്ക് 390 ദി​വ​സ​ത്തി​നു ശേ​ഷം വീ​ണ്ടും കാ​ൽ​പ​ന്ത് എ​ത്തു​ക​യാ​ണ്. സ​മ്മോ​ഹ​ന​മാ​യ ക​ളി​യ​ഴ​കി​ന്റെ വേ​ദി​യാ​യ ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് ലോ​ങ് വി​സി​ൽ മു​ഴ​ങ്ങി​യ അ​തേ പ​ച്ച​പ്പു​ൽ മൈ​താ​നി​യി​ൽ​ത​ന്നെ വ​ൻ​ക​ര​യു​ടെ വീ​റു​റ്റ അ​ങ്ക​ത്തി​ന് കി​ക്കോ​ഫ് വി​സി​ൽ മു​ഴ​ങ്ങു​ന്നു. 18ാമ​ത് ഏ​ഷ്യ​ൻ ക​പ്പി​ന്റെ പോ​രി​ശ​യേ​റും പോ​രാ​ട്ട​ത്തി​ൽ ആ​തി​ഥേ​യ​രും നി​ല​വി​ലെ ​ചാ​മ്പ്യ​ന്മാ​രു​മെ​ന്ന പ​കി​ട്ടി​ൽ ഖ​ത്ത​ർ ബൂ​ട്ടു​കെ​ട്ടു​മ്പോ​ൾ മ​റു​പാ​തി​യി​ൽ ല​ബ​നാ​ൻ അ​ണി​നി​ര​ക്കും. പ്രാ​ദേ​ശി​ക സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് (ഇ​ന്ത്യ​ൻ സ​മ​യം 9.30നാ​ണ്) ഉ​ദ്ഘാ​ട​ന മ​ത്സ​ര കി​ക്കോ​ഫ്. ആ​ദ്യ​ദി​നം ഒ​രു ക​ളി​യി​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ, ര​ണ്ടാം ദി​നം മു​ത​ൽ ക​ളി മു​റു​കും. ഇ​ന്ത്യ​യും ആ​സ്ട്രേ​ലി​യ​യും ത​മ്മി​ലേ​ത് ഉ​ൾ​പ്പെ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് ​ശ​നി​യാ​ഴ്ച ഏ​ഷ്യ​ൻ ക​പ്പി​ൽ അ​ര​ങ്ങു ത​ക​ർ​ക്കു​ന്ന​ത്. 

ഖത്തർ താരങ്ങൾ പരിശീലനത്തിൽ

ചാ​മ്പ്യ​ൻ വെ​ല്ലു​വി​ളി​യു​മാ​യി ഖ​ത്ത​ർ

ആ​തി​ഥേ​യ​രും ഒ​പ്പം നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​മെ​ന്ന​ത് ഖ​ത്ത​റി​ന് വെ​ല്ലു​വി​ളി കൂ​ടി​യാ​ണ്. ഗാ​ല​റി​യി​ൽ ആ​ർ​ത്തി​ര​മ്പു​ന്ന ആ​രാ​ധ​ക​ർ​ക്കു ന​ടു​വി​ൽ വ​ർ​ധി​ത ഊ​ർ​ജ​ത്തോ​ടെ ക​ളി​ക്കാം എ​ന്ന​തി​നൊ​പ്പം, നാ​ലു വ​ർ​ഷം മു​മ്പ് യു.​എ.​ഇ​യി​ൽ നേ​ടി​യ കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള സ​മ്മ​ർ​ദ​വും ആ​തി​ഥേ​യ​ർ​ക്കു​ണ്ട്. ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ഏ​​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു 2019ലെ ​ഖ​ത്ത​റി​ന്റെ കി​രീ​ട​നേ​ട്ടം. ​സ്വ​ന്തം മ​ണ്ണി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ൽ, പ​ക്ഷേ ഒ​രു ജ​യം പോ​ലു​മി​ല്ലാ​തെ ഗ്രൂ​പ്പ് റൗ​ണ്ടി​ൽ കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു വി​ധി. പു​തു പ​രി​ശീ​ല​ക​നും പ​രി​ച​യ സ​മ്പ​ന്ന​രും പു​തു​മു​ഖ​ക്കാ​രും ചേ​ർ​ന്ന ടീ​മു​മാ​യാ​ണ് ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പി​ന് ബൂ​ട്ടു​കെ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു പോ​ർ​ചു​ഗ​ലു​കാ​ര​നാ​യ കോ​ച്ച് കാ​ർ​ലോ​സ് ക്വി​റോ​സ് ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ​ത്. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ ഒ​രു​മാ​സം മു​മ്പ് ക്വി​റോ​സി​ന്റെ ക​സേ​ര തെ​റി​ച്ചു. ഖ​ത്ത​ർ ഫു​ട്ബാ​ളി​ൽ സു​പ​രി​ചി​ത​നാ​യ സ്പാ​നി​ഷു​കാ​ര​ൻ മാ​ർ​ക്വേ​സ് ലോ​പ​സി​നു കീ​ഴി​ലാ​ണ് ഹ​സ​ൻ ഹൈ​ദോ​സും അ​ക്രം അ​ഫി​ഫും അ​ട​ങ്ങു​ന്ന ടീം ​ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

നി​ല​വി​ലെ ജേ​താ​ക്ക​ളെ​ന്ന​ത് ഒ​രു സ​മ്മ​ർ​ദ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ക്യാ​പ്റ്റ​ൻ ഹ​സ​ൻ അ​ൽ ഹൈ​ദോ​സ്, പ​ക്ഷേ, ആ ​വെ​ല്ലു​വി​ളി ടീം ​തോ​ളി​ലേ​റ്റു​മെ​ന്ന് മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പു​തു​ത​ല​മു​റ താ​ര​ങ്ങ​ൾ​കൂ​ടി അ​ണി​നി​ര​ക്കു​ന്ന ടീ​മു​മാ​യി ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കു​ന്നു. ഗ്രൂ​പ്പി​ൽ ചൈ​ന, ത​ജി​കി​സ്താ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു ടീ​മു​ക​ൾ. പ്രീ​ക്വാ​ർ​ട്ട​ർ വ​രെ​യു​ള്ള യാ​ത്ര​ക​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​യി​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും ടീ​മി​നു​ണ്ട്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഖ​ത്ത​ർ 58ാം സ്ഥാ​ന​ത്താ​ണെ​ങ്കി​ൽ 107ാം സ്ഥാ​ന​ക്കാ​രാ​ണ് ല​ബ​നാ​ൻ. ലോ​ക​ക​പ്പി​നു പി​ന്നാ​ലെ കോ​ൺ​ക​കാ​ഫ് ഗോ​ൾ​ഡ് ക​പ്പി​ലും ജോ​ർ​ഡ​നി​ൽ ന​ട​ന്ന ച​തു​ർ​രാ​​ഷ്ട്ര ടൂ​ർ​ണ​മെ​ന്റു​ക​ളി​ലും മാ​റ്റു​ര​ച്ച ഖ​ത്ത​റി​ന് ഏ​റ്റ​വും ഒ​ടു​വി​ൽ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ത്തി​ലും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം സ്വ​ന്ത​മാ​ക്കാ​നാ​യി. 2019 ഏ​ഷ്യ​ൻ ക​പ്പി​ൽ ഒ​മ്പ​ത് ഗോ​ൾ നേ​ടി ​ഗോ​ൾ​ഡ​ൻ ബൂ​ട്ടി​ന് അ​വ​കാ​ശി​യാ​യ അ​ൽ മു​ഈ​സ് അ​ലി, ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന അ​ക്രം അ​ഫി​ഫ്, ക്യാ​പ്റ്റ​ൻ ഹ​സ​ൻ ഹൈ​ദോ​സ്, യൂ​സു​ഫ് അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ക​ളി ന​യി​ക്കാ​ൻ ഒ​രു​പി​ടി താ​ര​ങ്ങ​ളു​മു​ണ്ട്.

ഫസ്റ്റ് ഇൻ ഏഷ്യൻ കപ്പ്

ദോഹ: ഏഷ്യൻ കപ്പ് ഒരുപിടി കാര്യങ്ങളിൽ പുതിയ തുടക്കവുമായാണ് കിക്കോഫ് കുറിക്കുന്നത്. സാങ്കേതിക വിദ്യക്കൊത്ത് മാറുന്ന അന്താരാഷ്ട്ര ഫുട്ബാളിനൊപ്പം മാറി എ.എഫ്.സിയും ഖത്തറിൽ ചരിത്രം കുറിക്കുന്നു.

ലോകകപ്പ് വേദിയിൽ ആദ്യം

ലോകകപ്പിന് അരങ്ങൊരുക്കിയ വേദിയിൽ ആദ്യമായാണ് ഒരു ഏഷ്യൻ കപ്പ് മത്സരം നടക്കുന്നതെന്ന പ്രത്യേകത ഖത്തറിനുണ്ട്. കഴിഞ്ഞ ലോകകപ്പിന് ഉപയോഗിച്ച എട്ടിൽ ഏഴ് സ്റ്റേഡിയങ്ങളിലും കളി നടക്കും. ഇതിനുപുറമെ രണ്ടു വേദികൾ ഉൾപ്പെടെ ഒമ്പത് സ്റ്റേഡിയങ്ങളിലാണ് കളി.

ഓഫ് സൈഡ് പിടിക്കാൻ എസ്.എ.ഒ.ടി

ലോകകപ്പിൽ ഉപയോഗിച്ച സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്നോളജിക്ക് ഏഷ്യൻ കപ്പിലും അരങ്ങേറ്റമാകും. ഗാലറിയിൽ സ്ഥാപിച്ച 12 കാമറകൾ വഴിയാണ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. ഇവ കളിക്കാരുടെ ശരീരത്തിലെ 29 പോയന്‍റുകൾ ട്രാക് ചെയ്യും. പന്തിനുള്ളിലെ സെൻസറിന്റെ കൂടി സഹായത്തിൽ ഓഫ് സൈഡ് കൃത്യമായി തിരിച്ചറിയാം.

ഫുൾ ‘വാർ’

2019ൽ ഭാഗികമായാണ് വിഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനം ഉപയോഗിച്ചത്. ഇത്തവണ പൂർണമായും ഉപയോഗിക്കുന്നു.

Tags:    
News Summary - Asian Cup football kick off today at Lusail Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.