ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സിന്‍റെ മലയാളി താരം ആഷിഖ് കുരുണിയൻ തന്‍റെ പഴയ തട്ടകത്തിലേക്ക്. അടുത്ത സീസണിൽ തന്റെ പഴയ കൂടാരമായ ബെംഗളൂരു എഫ്.സിക്ക് വേണ്ടി താരം പന്ത് തട്ടും. ഫ്രീ ഏജന്റായിട്ടാണ് താരം ടീമിലെത്തിയത്. മറ്റ് പല ക്ലബുകളും താരത്തെ സ്വന്തമാക്കാൻ തയ്യാറായിരുന്നെങ്കിലും ആഷിഖ് ബെംഗളൂരു തിരഞ്ഞെടുക്കുകയായിരുന്നു.
2019-2022 സീസൺ വരെയായിരുന്നു ആഷിഖ് കുരുണിയന്‍ ഇതിന് മുൻപ് ബംഗളുരുവിന് വേണ്ടി കളിച്ചത്. പിന്നീട് മോഹൻ ബഗാൻ ജയന്റ്സിലേക്ക് ചേക്കേറി മികച്ച പ്രകടനം കാഴ്ച വെച്ചു. 2022 ലും 2025 ലും ഐ.എസ്.എൽ കിരീടം ചൂടിയ മോഹൻ ബഗാന്‍റെ പകരം വെക്കാനില്ലാത്ത താരമായിരുന്നു ആഷിഖ്. ഇപ്പോൾ മൂന്ന് വർഷത്തേക്കാണ് ബെംഗളൂരു എഫ്.സിയുമായുള്ള പുതിയ കരാർ. മലപ്പുറം പാണക്കാട് പട്ടർക്കടവ് സ്വദേശിയായ ഈ 28 കാരൻ നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ ടീമിലെ സ്ഥിര സാന്നിധ്യം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.