മെസ്സിയുടെ വരവ്: കരാർ ലംഘിച്ചത് കേരള സർക്കാറെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ

കൊച്ചി: ഇതിഹാസം താരം ലയണൽ മെസ്സിയുടെ വരവിൽ കൂടുതൽ പ്രതികരണവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ. കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റി് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.

ല​യ​ണ​ൽ മെ​സ്സി ഉ​ൾ​പ്പെ​ട്ട അ​ർ​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്ന്​ ഇ​തു​വ​രെ അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും 2026ലെ ​ലോ​ക​ക​പ്പി​ന് ശേ​ഷം സെ​പ്റ്റം​ബ​റി​ൽ എ​ത്താ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​തെ​ന്നും സ്​​പോ​ൺ​സ​റാ​യ റി​പോ​ർ​ട്ട​ർ ബ്രോ​ഡ്‌​കാ​സ്റ്റി​ങ് ലി​മി​റ്റ​ഡ് എം.​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ക​ള​മ​ശ്ശേ​രി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞിരുന്നു. അ​ർ​ജ​ൻ​റീ​ന ടീ​മി​നെ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലോ ന​വം​ബ​റി​ലോ ഏ​ഴ് ദി​വ​സം ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​മെ​ന്നാ​ണ്​​ അ​ർ​ജ​ൻ​റീ​ന ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി​ട്ടു​ണ്ടാ​ക്കി​യ ക​രാ​ർ.

വ്യ​വ​സ്ഥ പ്ര​കാ​രം ന​ൽ​കേ​ണ്ട മു​ഴു​വ​ൻ തു​ക​യും ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് മെ​സ്സി ഉ​ൾ​പ്പെ​ട്ട ടീ​മി​ന്റെ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ ക​ളി​ക​ളു​ടെ​യും ന​ട​ത്തി​പ്പ് ചു​മ​ത​ല റി​പോ​ർ​ട്ട​ർ ബ്രോ​ഡ്‌​കാ​സ്റ്റി​ങ് ക​മ്പ​നി​ക്കാ​യി​രി​ക്കും. ക​രാ​ർ റ​ദ്ദാ​യാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കും. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക്ക്​ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും ആ​ന്‍റോ പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - Argentine Football Association says Kerala government violated contract

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.