അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലേക്ക്

ന്യൂഡൽഹി: അർജന്റീന ഫുട്ബാൾ ടീം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഇന്ത്യ സന്ദർശിക്കുന്നു. ജൂണിലോ ജൂലൈയിലോ മാർട്ടിനസ് ഇന്ത്യയിലെത്തുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാവും അദ്ദേഹം നടത്തുക. കൊൽക്കത്തയിലാണ് മാർട്ടിനെസ് എത്തുക.

പെലെയെയും മറഡോണയെയും ഇന്ത്യയിലെത്തിച്ച സാത്രഡു ദത്ത തന്നെയാണ് മാർട്ടിനെസിനെയും കൊണ്ടുവരുന്നുവെന്ന വിവരം അറിയിച്ചത്. ജൂൺ 20-21 അല്ലെങ്കിൽ ജൂലൈ 1-3 തീയതികളിലാവും അദ്ദേഹത്തിന്റെ സന്ദർശനം. രണ്ട് ദിവസത്തിനുള്ള സന്ദർശനത്തിന്റെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മാർട്ടിനെസ് ഇന്ത്യയിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ട്. എല്ലാ അർജന്റീന ആരാധകരും മാർട്ടിനെസിന്റെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബാൾ ലോകകപ്പ് കിരീടം അർജന്റീനക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു​വഹിച്ച താരങ്ങളിൽ ഒരാളാണ് മാർട്ടിനെസ്. നെതർലാൻഡ്സിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിലും ഫ്രാൻസിനെതിരായ കലാശപ്പോരാട്ടത്തിലും ഗോൾകീപ്പറായ മാർട്ടിനെസിന്റെ സേവുകളാണ് അർജന്റീനക്ക് തുണയായത്.

Tags:    
News Summary - Argentina’s World Cup-winning goalkeeper Emiliano Martinez to visit Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.