അർജൻറീന ടീം പരിശീലനത്തിൽ

തെക്കനമേരിക്കൻ യോഗ്യത റൗണ്ട്​: അർജൻറീന ബൊളീവിയൻ മലമുകളിൽ

ലാ പാസ്​: തെക്കനമേരിക്കൻ യോഗ്യത റൗണ്ടിൽ ഇന്ന്​ രാത്രിയിൽ വീണ്ടും ഉഗ്രപോരാട്ടങ്ങൾ. ആദ്യ റൗണ്ടിൽ ഒരു ഗോളിൽ രക്ഷപ്പെട്ട അർജൻറീന ലാ പാസിലെ ഹൈ ആൾറ്റിറ്റ്യൂഡിലെ കളിയിടത്തിൽ ബൊളീവിയയെ നേരിടും.

ആദ്യമത്സരത്തിൽ എക്വഡോറിനെതിരെ ഒരു ഗോളിനാണ്​ ​അർജൻറീന ജയിച്ചത്​. ഇന്ത്യൻ സമയം രാത്രി 1.30നാണ്​ മത്സരം.

​െബാളീവിയക്കെതിരെ അഞ്ചു​ ഗോൾ ജയത്തോടെ തുടങ്ങിയ ബ്രസീൽ ​പെറുവിനെ നേരിടും. ബുധനാഴ്​ച പുലർച്ചെ 5.30നാണ്​ കളി. എക്വഡോർ -ഉറുഗ്വായെയും (2.30), ചിലി കൊളംബിയയെയും (6.00) നേരിടും.

സമുദ്ര നിരപ്പിൽനിന്നു 3600 മീറ്റർ ഉയരത്തിൽ സ്​ഥിതി ചെയ്യുന്ന ലാ പാസിലെ സ്​റ്റേഡിയം എതിരാളികൾക്ക്​ പേടിസ്വപ്​നമാണ്​. 2009ൽ ഇതേ വേദിയിലായിരുന്നു ബൊളീവിയ അർജൻറീനയെ 6-1ന്​ അട്ടിമറിച്ചത്​.

Tags:    
News Summary - argentina to face bolivia in world cup qualifier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT