അർജന്റീന-ബ്രസീൽ പോരാട്ടം; ആദ്യ പകുതി ഗോൾരഹിതം

റി​യോ ഡെ ​ജ​നീ​റോ: ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് ലാ​റ്റി​ന​മേ​രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ലെ ബ്രസീൽ -അർജന്റീന പോരാട്ടം പുരോഗമിക്കുന്നു. ബ്രസീലിലെ വിശ്വപ്രസിദ്ധമായ മാറാക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല.

ലയണൽ മെസ്സി-ഹൂലിയൻ ആൽവാരസ് എന്നിവർ നയിച്ച അർജന്റീനയുടെ മുന്നേറ്റ നിരക്കൊപ്പം മാക് അലിസ്റ്റർ, ഡിപോൾ, എൻസോ ഫെർണാണ്ടസ്, ലോസെൽസോ എന്നിവരാണ് ആദ്യ ഇലവനിൽ അണി നിരന്നത്. അക്യൂന, ഓട്ടമെൻഡി, റെമോരോ, മോളിന എന്നിവർക്കാണ് പ്രതിരോധ ചുമതല. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് വലക്കാക്കുന്നത്.

ഗ്രബ്രീയൽ ജീസസ് നയിക്കുന്ന ബ്രസീൽ മുന്നേറ്റ നിരക്കൊപ്പം റാഫീഞ്ഞ, റോഡ്രിഗോ, മാർട്ടിനല്ലി എന്നിവരാണ് ആദ്യ ഇലവനിൽ പന്തുതട്ടിയത്. ആൻഡ്രേയും ബ്രൂണോ ഗ്വിമാരേസും മിഡ്ഫീൽഡിലും എമേഴ്സൺ, മാർക്കിഞ്ഞോസ്, ഗബ്രീയേൽ മഗൽഹാസ്, കാർലോസ് അഗസ്റ്റോ എന്നിവർ പ്രതിരോധ നിരയിലും അണിനിരന്നു. അലിസൺ ബക്കർ തന്നെയാണ് ബ്രസീൽ വല കാക്കുന്നത്.

അനിഷ്ട സംഭവങ്ങൾ; മത്സരം ആരംഭിച്ചത് അരമണിക്കൂർ വൈകി

ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന പോരാട്ടം നടക്കുന്ന മാ​റ​ക്കാ​ന സ്റ്റേ​ഡി​യ​ത്തി​ൽ സ്റ്റേഡിയത്തിൽ ആരാധകർ ഏറ്റുമുട്ടി. മത്സരം ആരംഭിക്കുന്നതിന് മുൻപ് തുടങ്ങിയ ഗ്യാലറിയിലെ അസ്വാരസ്യങ്ങൾ അതിരുവിട്ടതിനെ തുടർന്ന് പൊലീസ് ആരാധകരെ അടിച്ചോടിച്ചു.

കളി ആരംഭിക്കാനായി ഇരു ടീമും ഗ്രൗണ്ടിൽ അണിനിരന്ന സമയത്താണ് ഗ്യാലറിയിൽ ആരാധകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാകുന്നത്. ഇരു ടീം അംഗങ്ങളും ഗ്യാലറിക്കരികിലെത്തി ആരാധകരോട് ശാന്തരാകാൻ നിർദേശിച്ചെങ്കിലും നിയന്ത്രണ വിധേയമായില്ല. അർജന്റീനൻ ടീം ഡ്രസ്സിങ് റൂമിലേക്ക് തന്ന തിരിച്ചുപോയി. ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവിൽ മറക്കാനയിൽ മത്സരം പുനരാരംഭിച്ചു.

ലാ​റ്റി​ന​മേ​രി​ക്ക​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന മത്സരമാണ് ബ്രസീൽ - അർജന്റീന പോരാട്ടം. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യ​ന്റ് മാ​ത്രം നേ​ടി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് കാ​ന​റി​ക​ൾ. 12 പോ​യ​ന്റു​മാ​യി അ​ർ​ജ​ന്റീ​ന ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ര​ണ്ട് വ​ർ​ഷം നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം ബ്ര​സീ​ൽ-​അ​ർ​ജ​ന്റീ​ന പോ​രാ​ട്ടം കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ഫു​ട്ബാ​ൾ ലോ​കം. 2021 ന​വം​ബ​റി​ൽ ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലാ​ണ് ഇ​രു ടീ​മും അ​വ​സാ​ന​മാ​യി മു​ഖാ​മു​ഖം വ​ന്ന​ത്. ക​ളി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

Tags:    
News Summary - Argentina-Brazil clash; The first half was scoreless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT