ഖത്തറിൽ അർജന്റീനയണിയും, ഈ പുതുപുത്തൻ പർപ്പ്ൾ ജഴ്സി

ബ്വേനസ് എയ്റിസ്: ഖത്തർ ലോകകപ്പിൽ അർജന്റീന അണിയുന്ന പുതിയ ജഴ്സിയുടെ ചിത്രം പുറത്തുവന്നു. ഇൻഡിഗോ-പർപ്പ്ൾ നിറത്തിലുള്ള  അർജന്റീനയുടെ എവേ ജഴ്സിയുടെ ചിത്രമാണ് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും പൗളോ ഡിബാലയും പുതിയ ജഴ്സിയണിഞ്ഞുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

പർപ്പിളിന്റെ രണ്ടു ഷേഡുകളിലായാണ് ജഴ്സി പുറത്തിറക്കിയിട്ടുള്ളത്. അർജന്റീന ഫുട്ബാൾ അസോസിഷേന്റെയും അഡിഡാസിന്റെയും ലോഗോകൾ വെള്ളക്കളറിലാണ് ​ജഴ്സിയിലുള്ളത്. ചുമലിൽ പർപ്പിളിൽ മൂന്നു വരകളുമുണ്ട്.


അഡിഡാസാണ് ജഴ്സി രൂപകൽപന ചെയ്തത്. ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പുതന്നെ ജഴ്സിയുടെ ചിത്രം ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. മെസ്സിയും ഡിബാലയും അഡിഡാസുമായി കരാറൊപ്പിട്ട താരങ്ങളാണ്. അർജന്റീനക്കൊപ്പം ജർമനി, ജപ്പാൻ, മെക്സികോ, സ്‍പെയിൻ ടീമുകളുടെ പുതിയ ജഴ്സികളും അഡിഡാസ് പുറത്തിറക്കിയിട്ടുണ്ട്.





Tags:    
News Summary - Argentina away shirt for 2022 Qatar World Cup unveils

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.