മുന്നേറ്റത്തിലേക്ക് മറ്റൊരു വജ്രായുധം കൂടി; ഗ്യോകെറെസിനെ കൂടാരത്തിലെത്തിച്ച് ആഴ്സണൽ

മ്മർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ മുന്നേറ്റതാരത്തെ കൂടാരത്തിലെത്തിച്ച് ഇംഗ്ലീഷ് വമ്പൻമാരായ ആഴ്സണൽ. 63.5 മില്യൺ യൂറോ നൽകിയാണ് വിക്ടർ ഗ്യോകെറെസിനെ പീരങ്കിപ്പട തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഇതിനുപുറമെ താരത്തിന്‍റെ പഴയ ക്ലബ്ബായ സ്പോർടിങിന് 10 മില്യൺ ആഡ് ഓൺ തുകയും നൽകും.

അഞ്ച് വർഷത്തെ കരാറാണ് സ്വീഡിഷ് താരവുമായി ആഴ്സണൽ ഒപ്പുവെച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ പോർച്ചുഗൽ ക്ലബ്ബായ സ്‌പോർടിങ്ങിനായി മിന്നും പ്രകടനമാണ് ഗ്യോകെറെസ്‌ പുറത്തെടുത്തെത്. പ്രീമിയർ ലീഗിലേക്കുള്ള ഗ്യോകെറെസിന്‍റെ വരവ് ആഴ്സണൽ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരും.

താൻ ആഗ്രഹിച്ച കൂടുമാറ്റം ആഴ്സണിലേക്കേണെന്ന് ഗ്യോകെറെസ് മുമ്പേ വ്യക്തമാക്കിയിരുന്നു. ടീം മാനേജ്മെന്‍റുമായി നടത്തിയ ചർച്ചക്ക് ശേഷം തനിക്ക് ഏറ്റവും അനുയോജ്യമായ ക്ലബ്ബാണെന്ന ബോധ്യത്തിലാണ് ആഴ്സണലെത്തുന്നെതെന്നും ഗ്യോകെറെസ് പറഞ്ഞു.

Tags:    
News Summary - Another diamond weapon added to the progress; Arsenal bring Gyokeres to the tent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.