Posted On
date_range Updated On
date_range അറബ് കപ്പിൽ അൽജീരിയൻ മുത്തം
ദോഹ: ലോകകപ്പിെൻറ കളിവേദികളെ ത്രസിപ്പിച്ച ഫിഫ അറബ് കപ്പ് ഫുട്ബാളിൽ അൽജീരിയക്ക് കിരീട നേട്ടം. ആവേശകരമായ ഫൈനലിൽ തുനീഷ്യയെ 2-0ത്തിന് തോൽപിച്ചാണ് അൽജീരിയ അറേബ്യൻ ഫുട്ബാളിലെ സ്വപ്നകിരീടത്തിൽ മുത്തമിട്ടത്.
16 ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ ആധികാരികമായി കുതിച്ച ഇരു ടീമുകളും, പ്രതാപത്തിനൊത്ത പോരാട്ടം കാഴ്ചവെച്ചുകൊണ്ട് ഫൈനലിലും ഏറ്റുമുട്ടി. ഫുൾടൈമിൽ കളി ഗോൾ രഹിതമായി പിരിഞ്ഞപ്പോൾ, എക്സ്ട്രാ ടൈമിെൻറ ബലപരീക്ഷണത്തിലായിരുന്നു വിജയം പിറന്നത്. അൽജീരിയക്കായി 99ാം മിനിറ്റിൽ അമിർ സായുദുവും, ഇഞ്ചുറിടൈമിെൻറ അഞ്ചാം മിനിറ്റിൽ യാസിൻ ബ്രാഹിമിയും വിജയ ഗോളുകൾ കുറിച്ചു.
നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ ആതിഥേയരായ ഖത്തർ ഈജിപ്തിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് മൂന്നാംസ്ഥാനക്കാരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.