Photo Credit: AP
Posted On
date_range Updated On
date_range അൽ നസ്റിന് പോർചുഗീസ് പരിശീലകൻ
റിയാദ്: സൗദി അറേബ്യൻ ഫുട്ബാൾ ക്ലബായ അൽ നസ്റിന്റെ പരിശീലകനായി പോർചുഗീസുകാരൻ ലൂയിസ് കാസ്ട്രോയെ നിയമിച്ചു. പോർചുഗലിൽ നടക്കുന്ന അൽ നസ്റിന്റെ പ്രീ സീസൺ ക്യാമ്പിനിടെയാണ് പ്രഖ്യാപനം. കരാർ കാലാവധി വ്യക്തമല്ല. ബ്രസീലിലെ ബോട്ടോഫോഗോയിൽ നിന്നാണ് കാസ്ട്രോ സൗദിയിലെത്തുന്നത്. പോർചുഗലിലെ പോർട്ടോ, യുക്രെയ്നിലെ ഷാക്തർ ഡൊനെറ്റ്സ്ക്, ഖത്തറിലെ അൽ ദുഹൈൽ ഉൾപ്പെടെ പത്തിലധികം ടീമുകളെ പരിശീലിപ്പിച്ചു. പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരി മുതൽ അൽ നസ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.