Posted On
date_range Updated On
date_range ഇന്‍റർ മിലാനെയും സമനിലയിൽ തളച്ച് അൽ നസ്ർ
ഒസാക (ജപ്പാൻ): പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ ഇന്‍റർ മിലാനെ സമനിലയിൽ തളച്ച് സൗദി ക്ലബ് അൽ നസ്ർ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസ്റാണ് മത്സരത്തിൽ ആദ്യം ലീഡെടുത്ത.് 23ാം മിനിറ്റിൽ അബ്ദുൽറഹ്മാൻ ഖരീബാണ് ഗോൾ നേടിയത്. ബ്രസീലിയൻ താരം ആൻഡേഴ്സൺ ടാലിസ്ക ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത്, പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഓടിയെത്തിയ ഖരീബ് വലയിലാക്കി.
44ാം മിനിറ്റിൽ ഡേവിഡ് പ്രട്ടെസി ഇന്‍ററിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരായ പി.എസ്.ജിയെ അൽ നസ്ർ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.