ഒരേയൊരു അൽ അഹ്ലി! ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടാം കിരീടം

കെയ്റോ: ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ 12ാം തവണയും മുത്തമിട്ട് ഈജിപ്ഷ്യൻ വമ്പന്മാരായ അൽ അഹ്ലി. ക്ലബ് 12ാം തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. കെയ്റോയിൽ നടന്ന രണ്ടാംപാദ ഫൈനലിൽ ടൂണീഷ്യൻ ക്ലബ് എസ്പെറാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കിരീട നേട്ടം.

ടൂണീഷ്യയിൽ നടന്ന ആദ്യപാദം ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. എസ്പെറാൻസ് മധ്യനിര താരം റോജർ അഹോലുവിന്‍റെ ഓൺ ഗോളാണ് അഹ്ലിയെ കിരീടത്തിലേക്ക് നയിച്ചത്. മത്സരത്തിന്‍റെ നാലാം മിനിറ്റിൽ അഹ്ലി താരം ഹുസൈൻ എൽ ഷഹാത്സിന്‍റെ കോർണർ കിക്കാണ് ഗോളിലെത്തുന്നത്. റാമി റാബിയ ഹെഡ് ചെയ്ത പന്ത് റോജറിന്‍റെ ശരീരത്തിൽ തട്ടി സ്വന്തം പോസ്റ്റിൽ കയറി. അഞ്ചു വർഷത്തിനിടെ നാലാം തവണയാണ് ക്ലബ് ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത്.

ജയത്തോടെ കെയ്‌റോ ക്ലബ് കോണ്ടിനെന്‍റൽ മത്സരത്തിലെ അപരാജിത കുതിപ്പ് 22ആയി വർധിപ്പിച്ചു. നാലാം തവണയാണ് ക്ലബ് ബാക്ക് ടു ബാക്ക് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. അഹ്ലിയും എസ്പെറാൻസും ഇതിനകം ഫിഫ ക്ലബ് ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. അടുത്ത വർഷം ജൂൺ-ജൂലൈ മാസങ്ങളിലായി നടക്കുന്ന ക്ലബ് ലോകകപ്പിൽ ഫിഫ ടീമുകളുടെ എണ്ണം 32 ആയി വർധിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Al Ahly win 12th African Champions League title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.