ലോ​ക​ക​പ്പ് ലോ​ഗോ സ്ഥാ​പി​ച്ച ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം

യാത്രക്കാരെ സ്വീകരിക്കാൻ വിമാനത്താവളങ്ങളും അതിർത്തികളും

ഹമദ്, ദോഹ വിമാനത്താവളങ്ങൾ, അബു സംറ കര അതിർത്തി, തുറമുഖങ്ങൾ എന്നിവ വഴി ചൊവ്വാഴ്ച മുതൽ ലോകകപ്പ് കാണികൾ രാജ്യത്തേക്ക് പ്രവേശിച്ചുതുടങ്ങും. മണിക്കൂറിൽ 5700 യാത്രക്കാരെ സ്വീകരിക്കാൻ ഹമദ്, ദോഹ വിമാനത്താവളങ്ങൾ സജ്ജമാണ്.

ഹമദ് വിമാനത്താവളത്തിൽ മണിക്കൂറിൽ 3700 യാത്രക്കാർക്ക് ഇറങ്ങാനും നടപടികൾ പൂർത്തിയാക്കി പുറത്തെത്താനും കഴിയും.ബസ്, മെട്രോ, ടാക്സി, ഉബർ ഉൾപ്പെടെ യാത്രാ സൗകര്യങ്ങൾ ഉപയോഗിച്ചോ, സുഹൃത്തുക്കളുടെ വാഹനങ്ങൾവഴിയോ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്താവുന്നതാണ്.ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ മണിക്കൂറിൽ 2000 യാത്രക്കാരെ സ്വീകരിക്കാൻ ശേഷിയുണ്ട്. 

Tags:    
News Summary - Airports and borders to receive passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.