തലക്കു പരിക്കേറ്റുവീണ താരത്തിന് തൊട്ടുപിറകെ ഫിസിയോയുടെ 'ഷൂ കൊണ്ടുളള തൊഴിയും'; സംഭവം ബുണ്ടസ് ലിഗയിൽ

ബെർലിൻ: ബുണ്ടസ് ലിഗയിൽ തല തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് മൈതാനത്തുവീണ താരത്തിന് തൊട്ടുടൻ പരിചരിക്കാനെത്തിയ ഫിസിയോയുടെ ഷൂ കൊണ്ടുള്ള തൊഴിയും. ബെറൂസിയ ഡോർട്മുണ്ടും ബോഷമും തമ്മിലെ കളിക്കിടെയാണ് സംഭവം. ബോഷം താരങ്ങളായ ആന്റണി ലോസിലയും ക്രിസ്റ്റ്യൻ ഗാംബോവയും തമ്മിലാണ് കൂട്ടിയിടിച്ച് നിലത്തുവീണത്. അതിവേഗം ​ഓടിയെത്തിയ ഫിസിയോ പരിചരിക്കാനായി നിലത്തിരിക്കുന്നതിനിടെ കാൽതെന്നി ഷൂ ലോസിലയുടെ തലക്കിടിക്കുകയായിരുന്നു. ഷൂവിന് സ്റ്റഡില്ലാത്തതിനാൽ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

കളിയിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബോഷം ഡോർട്മണ്ടിനോട് തോറ്റു. ആദ്യ പകുതിയിൽ രണ്ടു ഗോളുമായി നിറഞ്ഞാടിയ യൂസുഫ മുകോകുവിന്റെ ബലത്തിലായിരുന്നു ഡോർട്മുണ്ട് വിജയം. ബുണ്ടസ് ലിഗ പട്ടികയിൽ ഇതോടെ ഡോർട്മുണ്ട് മൂന്നാം സ്ഥാനത്തേക്ക് കയറി. 


Tags:    
News Summary - ainful moment Bochum medic slips and kicks injured player in HEAD during 3-0 defeat at Dortmund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.