മുഹമ്മദൻസ് ടീം
Posted On
date_range Updated On
date_range ഏഴു വർഷത്തിന് ശേഷം മുഹമ്മദൻസിന് െഎ ലീഗ് യോഗ്യത
കൊൽക്കത്ത: യോഗ്യതാ റൗണ്ടിലെ മൂന്നാമത്തെ മത്സരവും ജയിച്ച് മുഹമ്മദൻസ് െഎ ലീഗിന്. നഗരവൈരികളായ ഭവാനിപൂർ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മുഹമ്മദൻ സ്പോർട്ടിങ് യോഗ്യത ഉറപ്പിച്ചത്.
മലയാളിതാരം ഗനി അഹമ്മദും ട്രിനിഡാഡ് സ്ട്രൈക്കർ വില്ലിസ് പ്ലാസയുമാണ് മുഹമ്മദൻസിെൻറ ഗോളടിക്കാർ. യോഗ്യതാ റൗണ്ടിൽ എല്ലാ ടീമുകൾക്കും ഒരു കളികൂടി ബാക്കിനിൽക്കെയാണ് മുഹമ്മദൻസ് നേരത്തേ തന്നെ െഎ ലീഗ് ടിക്കറ്റ് ഉറപ്പിച്ചത്.
പ്രധാന വെല്ലുവിളി ഉയർത്തിയ ഭവാനിപൂർ എഫ്.സി തോറ്റതോടെ അടുത്ത മത്സരങ്ങളിലെ ഫലം അപ്രസക്തമായി.
129 വർഷത്തെ ചരിത്രമുള്ള മുഹമ്മദൻസ് ഇൗ സീസണിൽ െഎ ലീഗിലെ 11ാമത്തെ ക്ലബാണ്. 2013-14 സീസണിനു ശേഷം ആദ്യമായാണ് െഎ ലീഗിൽ തിരികെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.